പുരാവസ്തു തട്ടിപ്പില്‍ പ്രതിസന്ധിയിലായത് ആഭ്യന്തര വകുപ്പ്. പോലീസ് യോഗം വിളിച്ച് മുഖ്യമന്ത്രി
പുരാവസ്തു തട്ടിപ്പില്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. വാര്‍ഷിക യോഗമെന്നാണ് വിശദീകരണം. എന്നാല്‍ വിവാദ വിഷയങ്ങള്‍ ഉള്‍പ്പെടെ യോഗം ചര്‍ച്ച ചെയ്യും. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനോടൊപ്പമുള്ള സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ പൊലീസ് പ്രതിസന്ധിയിലായിരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് യോഗം. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവിവരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. ഗൂഗിള്‍ മീറ്റ് വഴിയാണ് യോഗം ചേരുന്നത്. മുന്‍ ഡിഐജി സുരേന്ദ്രനും മോന്‍സണുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ്‍ ഇടപെട്ടതുമെല്ലാം വിവാദമായിരുന്നു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം അളക്കുന്നതില്‍ പൊലീസിന്റെ ഇടപെടലും ഘടകമാകുമെന്ന് പൊലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.

