ആറാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലായി ഇന്നു നടക്കുന്ന ആറാം ഘട്ട വോട്ടെടുപ്പ് ബിജെപിക്കും കോണ്‍ഗ്രസ്സിനും ഏറെ നിര്‍ണ്ണായകമാണ്. ഇവിടെ ലഭിക്കുന്ന സീറ്റുകളുടെ എണ്ണമായിരിക്കും ഇരു പാര്‍ട്ടികളേയും ഭരണത്തിലേക്ക് കൈപിടിച്ച് കയറ്റുക. 2014ല്‍ ഈ 59 മണ്ഡലങ്ങളില്‍ 44ഉംബിജെപിക്കായിരുന്നു ലഭിച്ചത്. കേവലം രണ്ട് മണ്ഡലങ്ങളില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് ജയിച്ചത്.
ഇന്നു നടക്കുന്ന ആറാം ഘട്ട തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങും ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാസിങ്ങും ഏറ്റുമുട്ടുന്ന ഭോപ്പാലാണ് ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്. ജ്യോതിരാദിത്യ സിന്ധ്യ, അഖിലേഷ് യാദവ്, ഭൂപേന്ദിര്‍ സിങ്ങ് ഹൂഡ, ഷീലാ ദീക്ഷിത്, ഗൗതം ഗംഭീര്‍ എന്നിവരാണ് നാളെ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍.
ആറാം ഘട്ട തിരഞ്ഞെടുപ്പു നടക്കുന്നതോടെ ദില്ലിയിലും ഹരിയാനയിലും വോട്ടെടുപ്പ് പൂര്‍ത്തിയാവും. ഉത്തര്‍ പ്രദേശിലെ 14 സീറ്റുകളിലും പശ്ചിമ ബംഗാളിലെയും ബീഹാറിലെയും എട്ടു വീതം സീറ്റുകളിലും ജനം വിധിയെഴുതും.
ആറാം ഘട്ടം: ആകെ 59 സീറ്റുകള്‍, 7 സംസ്ഥാനങ്ങൾ
- ബിഹാർ (8)
- ഹരിയാന (10)
- ത്സാർഖണ്ഡ് (4)
- മധ്യപ്രദേശ് (8)
- ഉത്തർ പ്രദേശ് (14)
- പശ്ചിമബംഗാൾ (8)
- ദില്ലി (7)