പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാമൂഴത്തിലേക്ക്…
നരേന്ദ്രമോദി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പാക്കിസ്ഥാന്‍ ഒഴികെ മറ്റെല്ലാ അയല്‍ രാജ്യങ്ങളിലെ ഭരണാധികാരികളും ബിംസ്റ്റെക് രാജ്യങ്ങളിലെ ഭരണാധ്കാരികള്‍ക്ക് പുറമേ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‍നാത്, കിർഗിസ്ഥാൻ പ്രസിഡന്‍റ് സൂറോൻബേ ജീൻബെകോവ് തുടങ്ങിയ ലോക നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. ബംഗാൾ ഉൾക്കടലിന്‍റെ കരയിലുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഓഫ് മൾട്ടി സെക്ടറൽ, ടെക്നിക്കൽ ആന്‍റ് എക്കണോമിക് കോഓപ്പറേഷൻ).
58 മന്ത്രിമാരാണ് കേന്ദ്രമന്ത്രിസഭയിൽ ഇത്തവണയുള്ളത്. ഇതിൽ 25 പേർക്കാണ് ഇത്തവണ കാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്. ബിജെപി പ്രസിഡന്‍റ് അമിത് ഷായുടെ മന്ത്രിസഭാ പ്രവേശം ശ്രദ്ധേയമായി.മോദിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് രാജ്‍നാഥ് സിംഗാണ്. മൂന്നാമതായി ആണ് അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് നിതിൻ ഗഡ്കരിയും, നിർമലാ സീതാരാമനും, രാംവിലാസ് പസ്വാനും, നരേന്ദ്രസിംഗ് തോമറും രവിശങ്കർ പ്രസാദും ഹർസിമ്രത് കൗർ ബാദലും തവർ ചന്ദ് ഗെഹ്‍ലോട്ടും സത്യപ്രതിജ്ഞ ചെയ്തു.
മന്ത്രിസഭാ അംഗങ്ങള്‍:
നരേന്ദ്രമോദി (പ്രധാനമന്ത്രി)
രാജ്‍നാഥ് സിംഗ്
അമിത് ഷാ
നിതിൻ ഗഡ്കരി
പി വി സദാനന്ദഗൗഡ
നിർമ്മല സീതാരാമൻ
രാം വിലാസ് പസ്വാൻ
നരേന്ദ്ര സിംഗ് തോമർ
രവിശങ്കർ പ്രസാദ്
ഹര്‍സിമ്രത് കൗര്‍ ബാദല്‍
തവർ ചന്ദ് ഗെലോട്ട്
എസ് ജയശങ്കർ
രമേശ് പൊഖ്‍റിയാൽ നിശാങ്ക് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
അർജുൻ മുണ്ട
സ്മൃതി ഇറാനി
ഹര്‍ഷവര്‍ദ്ധൻ
പ്രകാശ് ജാവദേക്കര്‍
പീയുഷ് ഗോയല്‍
ധര്‍മേന്ദ്ര പ്രധാന്‍
പ്രഹ്ളാദ് ജോഷി
മഹേന്ദ്ര നാഥ് പാണ്ഡെ
എ ജി സാവന്ത്
ഗിരിരാജ് സിംഗ്
ഗജേന്ദ്ര സിംഗ് ഷെഖാവത്
സന്തോഷ് കുമാർ ഗാംഗ്‍വർ
റാവു ഇന്ദർജീത് സിംഗ്
ശ്രീപദ് നായിക്
ജിതേന്ദ്ര സിംഗ്
മുക്താർ അബ്ബാസ് നഖ്‍വി
പ്രഹ്ളാദ് ജോഷി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
മഹേന്ദ്രനാഥ് പാണ്ഡെ
എ ജി സാവന്ത്
കിരൺ റിജ്ജു
പ്രഹ്ളാദ് സിംഗ് പട്ടേൽ
രാജ് കുമാർ സിംഗ്
ഹർദീപ് സിംഗ് പുരി
മൻസുഖ് എൽ മാണ്ഡവ്യ
ഫഗ്ഗൻസിംഗ് കുലസ്‍തെ
അശ്വിനി കുമാർ ചൗബെ
അർജുൻ റാം മേഘ്‍വാൾ
വി കെ സിംഗ്
കൃഷൻ പാൽ ഗുർജർ
ദാൻവെ റാവു സാഹെബ് ദാദാറാവു
ജി കിഷൻ റെഡ്ഡി
പുരുഷോത്തം രുപാല
രാംദാസ് അഠാവ്‍ലെ
നിരഞ്ജൻ ജ്യോതി
ബബുൽ സുപ്രിയോ
സഞ്ജീവ് കുമാർ ബല്യാൻ
ധോത്രെ സഞ്ജയ് ശാംറാവു
അനുരാഗ് സിംഗ് ഠാക്കൂർ
അംഗാദി സുരേഷ് ചന്നബാസപ്പ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)ർ
നിത്യാനന്ദ് റായി
രത്തൻ ലാൽ കട്ടാരിയ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
വി മുരളീധരൻ
രേണുക സിംഗ്
സോം പർകാശ് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
രാമേശ്വർ തേലി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
പ്രതാപ് ചന്ദ്ര സാരംഗി
കൈലാശ് ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
ദേബശ്രീ ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)

