ശബരിമല: സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് കേന്ദ്ര ഗവര്‍മ്മെന്റ്

Print Friendly, PDF & Email

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുണ്ടായ ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ദര്‍ശനത്തിനു വരുന്ന സ്ത്രീകള്‍ക്ക് വേണ്ടത്ര സംരക്ഷണം നല്‍കണമെന്നും
സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രഅഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത.

വനിതകള്‍ സന്നിധാനത്ത് പ്രവേശിക്കുന്നത് തടഞ്ഞാല്‍ അതു കോടതിയലക്ഷ്യമാകും. അതിനാല്‍ മല കയറുന്ന സ്ത്രീകളടക്കമുള്ള എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കണമെന്നും ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒക്ടോബർ പതിനഞ്ചിനാണ് ഇതുസംബന്ധിച്ച നിർദേശം കേരളത്തിന് കേന്ദ്രം നൽകിയത്. സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ മറുപടിയില്‍ കേരളം അറിയിച്ചിട്ടുള്ളത്.