ഗാര്‍ഹിക വാതക സിലണ്ടറിനടക്കം ഇന്ധന വിലയില്‍ വന്‍ കുതിപ്പ്.
ഗാര്‍ഹിക വാതക സിലണ്ടറിനടക്കം ഇന്ധന വിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്. ഗാര്‍ഹിക ഗ്യാസിന് സിലണ്ടറൊന്ന് 25 രൂപ കൂടിയപ്പോള്‍ പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. 2021 പിറന്നതിനു ശേഷം ഒരു മാസത്തിനുള്ളില്‍ 11-ാംമ ത്തെവിലവര്‍ദ്ധനവാണിത്. ബഡ്ജറ്റ് അവതരിപ്പിച്ചതിനു ശേഷമുള്ള ആദ്യത്തെ വില വര്‍ദ്ധനവും. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 86 രൂപ 75 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 88 രൂപ 53 പൈസയും ഡീസൽ ലിറ്ററിന് 82 രൂപ 65 പൈസയുമായി. ഡീസല്‍ ഒരു ലിറ്ററിന് 80 രൂപ 97 പൈസയും. അന്താരാഷ്ട്രവിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലും രാജ്യത്ത് ഇന്ധന വില വര്‍ധിക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്നത്തെ ക്രൂഡയില്‍ വില ബാരലിന് 56.09 ഡോളര്‍ മാത്രമാണ്. അതേസമയം 2008 ജൂണില്‍ ക്രൂഡ് ഓയില്‍ വില സര്‍വ്വ റിക്കാര്‍ഡും ഭേദിച്ച് ബാരലിന് 160 ഡോളര്‍ കടന്നപ്പോഴും രാജ്യത്ത് ഇന്ധന വില ലിറ്ററിന് 50രൂപയില്‍ താഴെയായിരുന്നുവെന്ന് അറിയുന്പോഴാണ് പെട്രോള്‍ കന്പനികളും കേന്ദ്ര സര്‍ക്കാരും കൂടി രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്നതിന്‍റെ ഭീകരത നാം തിരിച്ചറിയുക