അഭയ കേസില്‍ ജോമോന്‍ നടത്തിയ പോരാട്ട കഥയുമായി ദശാബ്ദത്തിനു ശേഷം സംവിധായ കുപ്പായമിട്ട് രാജസേനന്‍.
പത്തുവര്‍ഷങ്ങള്‍ക്കു ശേഷം രാജസേനന്‍ പുതിയ ചിത്രം സംവിധാനം ചെയ്യുന്നു. അഭയ കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങള്‍ നടത്തി ശ്രദ്ധേയനായ ജോമോൻ പുത്തൻപുരയ്‍ക്കലിന്റെ ജീവിതം ആണ് രാജസേനന്‍ പുതിയ സിനിമയാക്കുന്നത്. സിസ്റ്റര്‍ അഭയ കൊലപാതക കേസിൽ ജോമോന്‍ പുത്തന്‍ പുരക്കല്‍ നടത്തിയ സമാനമില്ലാത്ത നിയമ പോരാട്ടത്തിന്റെ നാൾവഴികളാണ് സിനിമയുടെ പ്രമേയം. സിനിമയിലെ അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ജീവിത കഥ അതേപേരില്‍ തന്നെ സിനിമയാകുന്നത് മലയാളത്തില്‍ നാടാടെയാണ്. നാല് മാസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം തുടങ്ങണം എന്ന വ്യവസ്ഥയില്‍ ജോമോൻ രാജസേനന് സമ്മതം നല്‍കി കരാർ ഒപ്പിട്ടു കഴിഞ്ഞു. 2011ല്‍ ‘ഇന്നാണ് ആ കല്യാണം’ എന്ന ചിത്രമാണ് രാജസേനന്റേതായി അവസാനം തിയറ്ററുകളിലെത്തിയത്. ഒരു ദശാബ്ദത്തിന്‍റെ ഇടവേളക്കുശേഷം ജനശ്രദ്ധ പിടിച്ചു പറ്റിയ വിത്യസ്ഥപ്രമേയവുമായി ഉള്ള രാജസേനന്‍റെ രംഗപ്രവേശം കരാര്‍ ഒപ്പിട്ടപ്പോള്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞു