വൈ-ഫൈ വിപ്ലവമൊരുക്കുന്ന ‘പി.എം. വാണി’ പദ്ധതിയുമായി കേന്ദ്ര ഐടി വകുപ്പ്.

Print Friendly, PDF & Email

കേന്ദ്ര രാജ്യത്തിന്റെ മുക്കിലും മൂലയിലും പൊതു വൈ-ഫൈ ശൃംഖല എത്തിക്കാനുള്ള ‘പി.എം. വാണി’ പദ്ധതിക്ക് (പബ്ലിക് വൈ-ഫൈ ആക്‌സസ് നെറ്റ്‌വർക്ക് ഇന്റർഫെയ്‌സ്) കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. വർഷങ്ങൾക്കുമുൻപ് എല്ലായിടങ്ങളിലും എസ്.ടി.ഡി. ബൂത്തുകൾ തുടങ്ങിയതുപോലെ ഇന്റർനെറ്റ് രംഗത്ത് വലിയ വിപ്ലവം കൊണ്ടുവരുവാന്‍ ഉതകുന്ന പദ്ധതിയാണിതെന്ന ഐ.ടി. മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഇതോടെ 4-ജി മൊബൈൽ കവറേജ് ഇല്ലാത്ത ഇടങ്ങളിലും പൊതു വൈ-ഫൈ ലഭിക്കും. പബ്ലിക് ഡേറ്റ ഓഫീസുകൾ, പബ്ലിക് ഡേറ്റ ഓഫീസ് അഗ്രിഗേറ്റേഴ്‌സ് (പി.ഡി.ഒ.എ.), ആപ് പ്രൊവൈഡർ എന്നിവർ മുഖേനയാണ് ഇന്‍ര്‍നെറ്റ് ഡേറ്റ ലഭ്യമാക്കുക.

വൈ-ഫൈ കണക്‌ഷൻ നൽകാനുള്ള പബ്ലിക് ഡേറ്റ ഓഫീസ് (പി.ഡി.ഒ.) എല്ലായിടത്തും സ്ഥാപിക്കും. ചെറുതും വലുതുമായ ഏതു കടയ്ക്കും പി.ഡി.ഒ. ആയി പ്രവർത്തിക്കുന്നതിന് അപേക്ഷിക്കാം. പ്രത്യേക രജിസ്‌ട്രേഷൻ ആവശ്യമില്ല. ലൈസൻസ് ഫീസും വേണ്ടാ. ‘വാണി’യുമായി ബന്ധിപ്പിക്കുന്ന വൈ-ഫൈ ആക്‌സസ് പോയന്റുകൾ സ്ഥാപിച്ച് പി.ഡി.ഒ.കൾക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്‌ഷൻ ഉപഭോക്താക്കൾക്ക് നൽകാം. ഒട്ടേറെ പി.ഡി.ഒ.കളെ ഒന്നിപ്പിക്കൽ, അക്കൗണ്ടിങ് തുടങ്ങിയവയായിരിക്കും പി.ഡി.ഒ. അഗ്രിഗേറ്റർമാരുടെ ചുമതല. ഉപഭോക്താക്കളെ ആപ് മുഖേന രജിസ്റ്റർചെയ്ത് വാണിയുമായി ചേർന്നുപ്രവർത്തിക്കാവുന്ന വൈ-ഫൈ ഹോട്‌സ്‌പോട്ടുകൾ ശേഖരിച്ച് അത് ആപ്പിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ആപ് പ്രൊവൈഡർമാർ ഉണ്ടാകും. പി.ഡി.ഒ., പി.ഡി.ഒ.എ., ആപ് പ്രൊവൈഡർമാർ എന്നിവരായി പ്രവർത്തിക്കാൻ പ്രത്യേക രജിസ്‌ട്രേഷൻ വേണ്ടാ. ടെലികോം വകുപ്പിന്റെ ‘സരൾ സഞ്ചാർ’ പോർട്ടലിൽ രജിസ്റ്റർ ചെയ്താല്‍ മാത്രം മതി. ഒരുകാലത്ത് എസ്ടിഡി ബൂത്തുകള്‍ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് തൊഴിലും വരുമാന മാര്‍ഗ്ഗവും സൃഷ്ടച്ചതുപോലെ ഒട്ടേറെപേർക്കു ജോലി ലഭിക്കാനും വൈ-ഫൈയുടെ വ്യാപനത്തോടെ ബിസിനസും വരുമാനവും വർധിപ്പിക്കാനും പി.എം.വാണി വഴി സാധിക്കും എന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.

  •  
  •  
  •  
  •  
  •  
  •  
  •