പോലീസ് രഹസ്യ സര്‍ക്കുലര്‍ വൈറല്‍ ആയതിനെക്കുറിച്ച് അന്വേഷണം

Print Friendly, PDF & Email

ബരിമല തീര്‍ത്ഥാടകര്‍ അടക്കമുള്ള അമുസ്ലീമുകളെ റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റും കുടിവെള്ളത്തിലും മറ്റും വിഷം കലര്‍ത്തി കൊല്ലുവാന്‍ സാധ്യതയുണ്ടെന്നുള്ള തൃശൂര്‍ റെയില്‍വേ എസ്‌ഐയുടേതായി പുറത്തുവന്ന പോലീസ് അലര്‍ട്ട് മെസേജ് സാമൂഹിക മാധ്യമങ്ങള്‍ക്ക് ലഭിച്ചതിനെക്കുറിച്ച് അന്വേഷണം. നവംബര്‍ 27ാം തീയതി വച്ച് സര്‍ക്കുലറാണ് തലേദിവസം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. വിവാദ സര്‍ക്കുലര്‍ സാധാരണയായി പോലീസ് നല്‍കാറുള്ള അലര്‍ട്ട് മെസേജ് മാത്രമാണെന്നും റെയില്‍വേ സംബന്ധിച്ച വിവരമായതിനാലാണ് റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് സര്‍ക്കുലര്‍ കൈമാറിയതെന്നുമാണ് പോലീസ് നിലപാട്. പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരം മെസേജുകള്‍ തങ്ങള്‍ക്ക് ലഭിക്കാറുണ്ടെന്നും ഇതൊരു സാധാരണ സംഭവം മാത്രമാണെന്നും ഇത് എങ്ങനെ സാമൂഹിക മാധ്യമങ്ങളിലേക്ക് ചോര്‍ന്നു എന്നും തങ്ങള്‍ക്കറിയില്ല എന്നുമാണ് റെയില്‍വേയുടെ നിലപാട്.

Leave a Reply