അരവയർ ആഹാരം അത്ഭുതം സൃഷ്ടിക്കും
േവനൽച്ചൂടിൽനിന്ന് അന്തരീക്ഷത്തെപ്പോലെ മനുഷ്യശരീരവും തണുപ്പിലേക്ക് മാറുന്ന നാളുകളാണ് മഴക്കാലം. ഇതിൻെറ മാറ്റങ്ങൾ നമ്മുടെ ശാരീരിക പ്രവർത്തനത്തിലും കാണാം. ശരീരത്തിെൻറ ബലം കുറയുന്നത് ഇതിൽ പ്രധാനമാണ്. അതുകൊണ്ടാണ് മഴക്കാലത്തിനൊപ്പം രോഗങ്ങളും ശരീരത്തിലേക്ക് വിരുന്നെത്തുന്നത്. പനി, ത്വഗ്രോഗങ്ങൾ, ശ്വാസംമുട്ട്, ചുമ, നീരിറക്കം പോലുള്ള ശ്വസനസംബന്ധമായ രോഗങ്ങൾ ഇവയെല്ലാമാണ് മഴക്കാല രോഗങ്ങളിൽ പ്രധാനം. വാതസംബന്ധമായ അസുഖങ്ങളും വർധിക്കും. അസുഖമുള്ളവർക്ക് അത് വർധിക്കാനും ഇല്ലാത്തവർക്ക് അസുഖം ബാധിക്കാനും ഈ കാലം ഇടയാക്കുന്നു.
നാം കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കുന്നത് ശരീരത്തിലുള്ള അഗ്നിരസമാണ്. മഴക്കാലത്ത് അഗ്നിബലം കുറയുന്നു. അതുകൊണ്ടുതന്നെ ദഹനവും കുറയും. ദഹിക്കാത്ത ഭക്ഷണം വിഷമായി ശരീരത്തിൽ അവശേഷിക്കുന്നു. ആമം എന്നാണ് ഇതിന് പറയുക. അസുഖത്തിന് കാരണമാവുന്നത് ഇതാണെന്നാണ് ആയുർവേദ സങ്കൽപം. അതുകൊണ്ടാണ് ആയുർവേദത്തിൽ രോഗത്തെ ആമയം എന്ന് വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ രോഗങ്ങളില്ലാതാക്കാൻ പ്രധാനം ഭക്ഷണനിയന്ത്രണമാണ്.
പ്രതിരോധം പ്രധാനം
ഏതു രോഗത്തെയും പ്രതിരോധിക്കാൻ വ്യായാമവും ഭക്ഷണനിയന്ത്രണവുമാണ് മുഖ്യമായും ചെയ്യേണ്ടത്. ദഹനം കുറയുന്നതിനാൽ ഭക്ഷണം കുറക്കുന്നതാണ് ഉത്തമം. എത്ര വിശപ്പുണ്ടെങ്കിലും പാതി വയർ മാത്രം കഴിക്കുക. കാരണം, വയറുനിറയെ കഴിച്ചാൽ പാതിയും ദഹിക്കാതെ ശരീരത്തിലടിഞ്ഞുകൂടി രോഗത്തിലേക്ക് നയിക്കുന്നു.
കഴിക്കുന്നത് ചിട്ടയായ സമയക്രമം പാലിച്ചായിരിക്കണം എന്നതും പ്രധാനമാണ്. തോന്നിയ നേരത്ത് കഴിക്കാതെ കൃത്യമായ ഇടവേളയിൽ കഴിക്കുക
രാത്രിഭക്ഷണം കഴിക്കുന്നതിനും ഉറങ്ങാൻ കിടക്കുന്നതിനും ഇടയിൽ മൂന്നു മണിക്കൂറിെൻറ ഇടവേള അനിവാര്യമാണ്. കാരണം, ഭക്ഷണം കഴിച്ചയുടൻ നാം ഉറങ്ങിയാലും കുടൽ പ്രവർത്തിച്ചുകൊണ്ടിരിക്കും. ഇത് അടുത്തദിവസത്തെ നമ്മുടെ ശാരീരികോർജത്തെയും പ്രസരിപ്പിനെയും ബാധിക്കും.
ഭക്ഷണംപോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് വ്യായാമവും. ശാരീരിക വ്യായാമം ഏതു കാലത്തും പ്രധാനമാണെങ്കിലും മഴക്കാലം രോഗങ്ങളുടെ കാലംകൂടിയായതിനാൽ വ്യായാമത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. രാവിലെ എഴുന്നേറ്റ് കുറച്ചുനേരം വ്യായാമം ചെയ്യുന്നത് ഒട്ടുമിക്ക രോഗങ്ങളെയും ശരീരത്തിനു പുറത്തുനിർത്താൻ സഹായിക്കും.
പഞ്ചകർമം
ശരീരത്തിൽ കെട്ടിക്കിടക്കുന്ന ആമത്തെ ഇല്ലാതാക്കുകയാണ് പ്രധാനമെന്ന് നേരത്തേ സൂചിപ്പിച്ചു. ഇതിനായി പഞ്ചകർമ ക്രിയയാണ് പ്രധാനമായും ചെയ്യാറുള്ളത്. രോഗത്തിനും രോഗിയുടെ ശരീരപ്രകൃതിക്കും മറ്റും അനുസരിച്ചാണ് പഞ്ചകർമത്തിൽ ഏതുവേണമെന്ന് തെരഞ്ഞെടുക്കുന്നത്. വമനമാണ് പഞ്ചകര്മത്തിലെ ഒന്നാമത്തെ കര്‍മം. കഫപ്രധാനമായ ദോഷത്തെ ഛർദിയുണ്ടാക്കുന്ന ഔഷധങ്ങള്‍ കഴിപ്പിച്ച് ഛർദിപ്പിച്ചു കളയുന്നതാണ് രീതി.
പിത്തദോഷത്തെ വയറിളക്കുന്ന ഔഷധങ്ങള്‍ കഴിപ്പിച്ച് വിരേചിപ്പിക്കല്‍ (വിസര്ജിപ്പിക്കൽ) ആണ് അടുത്ത രീതി. വാതദോഷത്തെ പുറത്തുകളയാന്‍ ഗുദത്തിലൂടെ ഔഷധം കടത്തിവിട്ട് പുറത്തുകളയുന്ന സമ്പ്രദായമാണ് വസ്തി. രക്തം ദുഷിക്കുന്നതു മൂലമുണ്ടാകുന്ന രോഗങ്ങള്‍ ശമിപ്പിക്കാന്‍ രക്തം പുറത്തുകളയുന്ന രീതിയാണ് രക്തമോക്ഷം. മൂക്കിലൂടെ ഔഷധം അകത്തേക്കൊഴിച്ച് തൊണ്ടയിലും തലയിലുമുള്ള ദോഷങ്ങള്‍ ഇളക്കിക്കളയുന്ന രീതിയാണ് നസ്യം. ഉള്ളിലെ മാലിന്യങ്ങൾ ഈ അഞ്ചു പ്രക്രിയകളിലൂടെ പുറന്തള്ളപ്പെടുന്നു

