രാമന്‍റെ ‘ത്രില്ലര്‍’ ലീലകള്‍ – രാമലീല റിവ്യൂ

Print Friendly, PDF & Email

നവഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് രാമലീല. വിവാദങ്ങളും, നായകന്‍റെ ജയില്‍വാസവും ഒക്കെ തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലാണ് ചിത്രം തീയറ്ററുകളില്‍ എത്തിയിരിക്കുന്നത്. പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ചിത്രം ഒരുക്കിയത് എന്ന സംവിധായകന്‍റെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് ചിത്രത്തിന്‍റെ കാഴ്ച അനുഭവം. ദിലീപ് ചിത്രങ്ങളുടെ കോര്‍ഫാന്‍സ് എന്ന് പറയുന്ന കുടുംബങ്ങള്‍ കുറവായ ഒരു ഹൗസ്ഫുള്‍ തിയറ്ററില്‍ നിന്നാണ് ചിത്രം കണ്ടത്

 

റണ്‍ ബേബി റണ്‍ പോലുള്ള ഒരു ത്രില്ലറിന് തൂലിക ചലിപ്പിച്ച സച്ചിയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രം പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്ന ട്വിസ്റ്റുകളും ടേണുകളും പുലര്‍ത്തുന്നു. ഭരണകക്ഷിയായ സിഡിപിയുടെ യുവ എംഎല്‍എയായ രാമനുണ്ണി പാര്‍ട്ടിയുമായുള്ള ആശയ വ്യത്യസത്തിന്‍റെ പേരില്‍ രാജിവയ്ക്കുന്നു. പിന്നീട് വരുന്ന ഉപതെരഞ്ഞെടുപ്പില്‍ എതിര്‍പക്ഷത്തുള്ള വലത് പക്ഷ പാര്‍ട്ടിയുടെ സ്വതന്ത്ര്യസ്ഥാനാര്‍ത്ഥിയാകുന്നു. സിഡിപി രക്തസാക്ഷിയായ സഖാവ് രാഘവന്‍റെ മകനാണ് രാമനുണ്ണി. എന്നാല്‍ അപ്രതീക്ഷിതമായ ഈ ചുവട് മാറ്റത്തില്‍ രാമനുണ്ണിക്ക് മുന്നില്‍ എതിരാളിയായി എത്തുന്നത് പ്രതീക്ഷിക്കാത്ത ഒരാള്‍. അതിനിടയില്‍ ഒരു കുറ്റകൃത്യത്തില്‍ പ്രതിചേര്‍ക്കപ്പെടുന്ന രാമനുണ്ണി അതില്‍ നിന്നും ഹെലന എന്ന ന്യൂമീഡിയ പ്രവര്‍ത്തകയുടെ സഹായത്താല്‍ പുറത്തുവരുന്നതും, അതിനോട് അനുബന്ധിച്ച അപ്രതീക്ഷിത ക്ലൈമാക്സുമാണ് രണ്ടര മണിക്കൂര്‍ ചിത്രം പറയുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply