ആരാധകന്‍റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ച് സാമന്ത
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിലൂടെ പുലിവാല് പിടിച്ചിരിക്കുകയാണ് നടി സാമന്ത. മിനി വെക്കേഷന്‍ എന്ന അടിക്കുറിപ്പോടെ ഒരു ബിക്കിനിയുടെ ചിത്രമാണ് സാമന്ത പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രം കുറച്ചു കടന്നു പോയെന്ന് ആരോപിച്ച് ആരാധകരും രംഗത്തെത്തി. ഇതില്‍ ഒരു ആരാധകന്റെ കമന്റ് സാമന്തയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ല.
നിങ്ങളുടെ ജീവിതം നിങ്ങളുടെത് മാത്രമല്ല ഒരു തലമുറ നിങ്ങളില്‍ നിന്നാണ് പഠിക്കുന്നതെന്നായിരുന്നു ആരാധകന്റെ കമന്റ്. എന്നാല്‍ ഇത് സാമന്തയ്ക്ക് ഇഷ്ടപ്പെട്ടില്ല. തലമുറ അവരുടെ കാര്യങ്ങള്‍ നന്നായി നോക്കുന്നുണ്ട്. ഒരാളെ വിലയിരുത്തുന്നത് അവരുടെ വസ്ത്രം നോക്കിയാകരുത്. നിങ്ങളുടെ ചിന്താഗതിയില്‍ പുഛം തോന്നുന്നുവെന്നും സാമന്ത കുറിച്ചു. പിന്നാലെ ഇയാളെ ബ്ലോക് ചെയ്യുകയും ചെയ്തു.
എനിക്ക് പുതിയൊരു പാഠം പഠിപ്പിച്ചു തന്നതിന് നന്ദിയെന്നും, അഹങ്കാരിയായ നിങ്ങള്‍ ഇറങ്ങി പോകുവെന്നും ഇയാള്‍ ട്വീറ്റ് ചെയ്തു. സാമന്തയുടെ കടുത്ത ആരാധകന്‍ കൂടിയായ ഇയാള്‍ പിന്നാലെ തന്റെ അക്കൗണ്ടും ഡിലീറ്റ് ചെയ്തു.