ദില്ലി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം വന്‍ കാര്‍ സ്ഫോടനം

. ചെങ്കോട്ട മെട്രോസ്‌റ്റേഷന്റെ ഒന്നാംനമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്. കാറിന് സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്ക് തീപിടിച്ച് പൂർണമായും തകർന്നു. മുപ്പതികലധികം വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ചത് ഐ 20 കാറിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറ‌ഞ്ഞു. വിശദമായ പരിശോധന നടക്കുകയാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. എൻഐഎ അടക്കമുള്ള എല്ലാ ഏജൻസികളും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

ഇന്ന് വൈകുന്നേരം 6.52 ഓടെ, സാവധാനത്തിൽ നീങ്ങിയ ഒരു കാർ മെട്രോ സ്‌റ്റേഷന് സമീപത്ത് റെഡ് സിഗ്നലിൽ എത്തുകയും പിന്നീട് 6.55ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. കാർ പൊട്ടിത്തെറിച്ച് തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു

സ്ഫോടനം നടക്കുന്പോള്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി പേർ സ്ഥലത്തുണ്ടായിരുന്നു. ഒരു കിലോമീറ്ററോളം ദൂരത്ത് സ്ഫോടന ശബ്ദം കേട്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്ഫോടനത്തിൽ 13 ജീവനുകളാണ് നഷ്ടപ്പെട്ടത്. 25 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ ആറോളം പേരുടെ നില ഗുരുതരമാണ്.

ആശുപത്രിയിൽ കൂടുതൽ സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തി. പൊലീസ് കൂടുതൽ ബാരിക്കേടുകൾ നിരത്തി. ദില്ലിയിൽ വ്യാപക പരിശോധന നടന്നുവരികയാണ്. സെപ്ഷ്യൽ സെൽ പരിശോധനയാണ് നടക്കുന്നത്. എയർപോർട്ടുകളിൽ അടക്കം ജാഗ്രത നിർദേശം നൽകി. പൊട്ടിത്തെറിച്ച കാറിൽ രണ്ടിലധികം ആൾക്കാർ ഉണ്ടയിരുന്നതായാണ് റിപ്പോർട്ട്. .

ചെങ്കോട്ടക്ക് മുന്നിലെ റോഡിൽ ചിന്നിച്ചിതറിക്കിടക്കുന്ന ശരീര ഭാഗങ്ങൾ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടന കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനം ഭീകരാക്രമണമെന്ന് ദില്ലി പൊലീസ് വൃത്തങ്ങൾ. ഇന്ന് ഹരിയാനയിൽ അറസ്റ്റിലായ രണ്ട് ഡോക്ടർമാർക്ക് ഈ സ്ഫോടനത്തിൽ പങ്കുള്ളതായാണ് സംശയം. ദില്ലി പൊലീസ് അനൗദ്യോഗികമായി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടന്നത് ഭീകരാക്രമണം ആണെന്ന സംശയം ശക്തമാകുന്നത്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കൽ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരിൽ നിന്ന്, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോൾട്ട് റൈഫിൾ, വൻ ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തത്. 8 പേർ ദില്ലി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായാണ് ഒടുവിൽ വരുന്ന വിവരം.