ചൈനയുടെ പതാക ചന്ദ്രനില്‍
അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഭൂമിയില്‍ നിന്നുള്ള പതാക ചന്ദ്രോപരിതലത്തില്‍. ചൈനയുടെ പതാകയാണ് ചന്ദ്രനില്‍ സ്ഥാപിതമായത്. രണ്ട് മീറ്റര്‍ വീതിയും 90 സെന്റീമിറ്റര്‍ ഉയരവുമുള്ള, ഒരു കിലോ ഭാരം വരുന്ന പതാകയാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ ചന്ദ്രനില്‍ പതാക സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന മാറി. ചാന്ദ്രഗവേഷണത്തിന് അയച്ച ചന്‍ഗെ-5 ബഹിരാകാശ വാഹനമാണ് ചൈനയുടെ പതാക നാട്ടിയത്. നേരത്തെ നടന്ന ചൈനയുടെ രണ്ട് ചാന്ദ്രദൗത്യവും അവിടെ പതാക സ്ഥാപിച്ചിരുന്നില്ല.
1969ല്‍ അപ്പോളോ 11 ദൗത്യത്തിലാണ് യുഎസ് ചന്ദ്രനില്‍ രാജ്യത്തിന്റെ ദേശീയ പതാക സ്ഥാപിച്ചിരുന്നത്. 1972വരെ തുടര്‍ച്ചയായി അഞ്ചു പതാകകള്‍ യുഎസ് ചന്ദ്രനില്‍ സ്ഥാപിച്ചിട്ടുണ്ട്. പതാകകള്‍ ഇപ്പോഴും അവിടെ നില്‍ക്കുന്നുണ്ട് എന്ന് 2012ല്‍ നാസ പുറത്തുവിട്ട ചിത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സൂര്യപ്രകാശത്താല്‍ പതാകയുടെ നിറം ഇല്ലാതായിപ്പോയിരിക്കാം എന്നാണ് വിദഗദ്ധര്‍ പറയുന്നത്.

