ചൊവ്വാഴ്ച മുതല്‍ തീവണ്ടി സര്‍വ്വീസ് പുനരാരംഭിക്കുന്നു…
രാജ്യത്ത് തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. ആദ്യഘട്ടമെന്ന നിലയില്‍ മെയ് 12 ചൊവ്വാഴ്ച മുതല്‍ 15 സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വ്വീസുകളായിരിക്കും ആരംഭിക്കുക. രാജ്യ തലസ്ഥാനത്തു നിന്ന് തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ദിബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പറ്റ്‌ന, ബിലാസ്പുര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടങ്ങളിലേയ്ക്കായിരിക്കും സര്‍വീസ്. സ്‌റ്റേഷനില്‍ നിന്ന് ടിക്കറ്റ് വില്‍പന ഉണ്ടാവില്ല. ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ്. നാളെ വൈകിട്ട് നാല് മണി മുതൽ ഓൺലൈൻ വഴിബുക്കിംഗ് ആരംഭിക്കും. https://www.irctc.co.in/ എന്ന വെബ്സൈറ്റ് വഴി തന്നെയാകും ഓൺലൈൻ ബുക്കിംഗ് നടത്തുക. ടിക്കറ്റുകള്‍ കണ്‍ഫേം ആയിട്ടുള്ളവര്‍ക്കു മാത്രമായിരിക്കും റെയില്‍വേ സ്റ്റേഷനുകളിലേക്ക് പ്രവേശനം അനുവദിക്കുക. കര്‍ശനമായ ആരോഗ്യപരിശോധന നടത്തി കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും ട്രെയിനില്‍ യാത്രക്കാരെ പ്രവേശിപ്പിക്കുക. യാത്രക്കാര്‍ കോവിഡ് സുരക്ഷ മാനണ്ഡങ്ങള്‍ നിര്‍ബ്ബന്ധമായും പാലിച്ചിരിക്കണം.
അതിഥിത്തൊഴിലാളികൾക്കായി ശ്രമിക് തീവണ്ടികൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ റെയിൽവേ കൂടുസ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ലഭ്യമായ കോച്ചുകൾ ഉപയോഗിച്ച് കൂടുതൽ പ്രത്യേക സർവീസുകളും ആരംഭിക്കും. നിലവിൽ 20,000 കോച്ചുകളെ കൊവിഡ് കെയർ സെന്‍ററുകളാക്കി മാറ്റിയിരിക്കുകയാണ്. മാത്രമല്ല, 300 തീവണ്ടികള്‍ അതിഥി തൊഴിലാളികള്‍ക്കു വേണ്ടി മാത്രമായിട്ടുള്ള ശ്രമിക് സ്പെഷ്യൽ തീവണ്ടികളാണ്. അതിനാല്‍ നിലവില്‍ കോച്ചുകള്‍ക്ക് ക്ഷാമം ഉണ്ടാകുന്നുണ്ട്.