ട്രെയിനില്‍ വരുന്നവര്‍ക്കും പാസ് നിര്‍ബ്ബന്ധം.
ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ അടുത്ത ദിവസം എത്തിച്ചേരുമെന്നിരിക്കെ ട്രെയിൻ മാർഗമെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതിനായി തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. റെയിൽവെ ടിക്കറ്റ് എടുക്കുന്നവർ പാസിനുവേണ്ടി കൊവിഡ് 19 ജാഗ്രത പോർട്ടലിൽ കൂടി അപേക്ഷിക്കണം. പാസില്ലാത്തവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പാസുള്ളവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. പാസ്സിന് അപേക്ഷിക്കുന്നവർക്ക് എത്രയും വേഗം പാസ് ലഭ്യമാക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടെയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പായി ആണ് രേഖപ്പെടുത്തേണ്ടത്. പുറപ്പെടുന്ന സ്‌റ്റേഷൻ, എത്തേണ്ട സ്‌റ്റേഷൻ, ട്രെയിൻ നമ്പർ, പിഎന്‍ആര്‍ നന്പര്‍ തുടങ്ങിയവ നിര്‍ബന്ധമായി ചേര്‍ക്കണം. റെയിൽവെ സ്‌റ്റേഷനിൽനിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടു പോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾക്ക് അനുമതി നൽകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.