സബ് കളക്ടർ രേണു രാജ് ഹൈക്കോടതിയിലേക്ക്

Print Friendly, PDF & Email

മൂന്നാര്‍ പഞ്ചായത്തിന്‍റെ ഭൂമി കയ്യേറ്റത്തിനെതിരെ ദേവികുളം സബ് കളക്ടർ രേണു രാജ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. എസ് രാജേന്ദ്രൻ എംഎൽഎ തന്നെ അധിക്ഷേപിച്ച കാര്യവും സബ് കളക്ടർ റിപ്പോർട്ടിൽ സൂചിപ്പിക്കും. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറിൽ നിർമാണം പാടില്ലെന്നും നിയമവിരുദ്ധമായ നിർ‍മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും രണ്ടായിരത്തിപ്പത്തിൽ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടർ റിപ്പോർട്ട് നൽകുന്നത്.

മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിർമാണം അനധികൃതമാണെന്നും സ്റ്റോ മെമ്മോകൊടുത്തിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും സ്റ്റോപ്മെമ്മോ കൊടുത്ത ഉദ്യോഗസ്ഥരെ തടഞ്ഞെന്നും ഹൈക്കോടതിയെ അറിയിക്കാനാണ് തീരുമാനം ജില്ലാ കളക്ടര്‍ രേണു രാജ്ന്‍റെ തീരുമാനം. രേണുരാജിനെ എസ് രാജേന്ദ്രൻ എംഎല്‍എ അപമാനിച്ചത് വിവാദമാവുകയും രാജേന്ദ്രന്‍ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

  •  
  •  
  •  
  •  
  •  
  •  
  •