ജി.എസ്.ടിയില്‍ വന്‍ വര്‍ദ്ധനവിന് കേന്ദ്രം. രാജ്യം കടുത്ത പട്ടിണിയിലേക്ക്…

Print Friendly, PDF & Email

വിലക്കയറ്റത്തിനിടയില്‍ സാധാരണക്കാരന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഉത്തേജനത്തിന് ജിഎസ്ടി നിരക്കുകള്‍ പരിഷ്‌ക്കരിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നിലവിലെ നിരക്കുകള്‍ കുത്തനെ കൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ജി.​എ​സ്.​ടി ന​ട​പ്പാ​ക്കി​യ ശേ​ഷം പ​ല​വ​ട്ടം നി​ര​ക്ക്​ കു​റ​ച്ച​ത്​ നി​കു​തി​ഘ​ട​ന വി​ക​ല​മാ​ക്കിയതായും നികുതി വരുമാനം ഉയര്‍ന്നാലുടന്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കുമെന്നും ഹി​ന്ദു​സ്ഥാ​ൻ ടൈം​സ്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നിര്‍മല സീതാരാമന്‍ പ​റ​ഞ്ഞു. ഈ മാസം അവസാനം ചേരുന്ന ജിഎസ് ടി കൗണ്‍സിലിലോടെ നിരക്കുവര്‍ദ്ധനവ് നിലവില്‍ വരുവാനാണ് സാധ്യത.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നികുതി കൂട്ടി വരുമാനമുയര്‍ത്തി നേരിടാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. നിലവിലുള്ള ജിഎസ് ടി അഞ്ച്​ ശതമാനത്തിൽ നിന്ന്​ 10 ശതമാനം വരെയാക്കി നിരക്കുകൾ ഉയർത്താനാണ്​ ആലോചന. 12 ശതമാനം സ്ലാബിൽ ഉൾപ്പെടുന്ന 243 ഉൽപന്നങ്ങളെ 18ലേക്ക്​ മാറ്റാനും നീക്കമുണ്ട്​​. ഒരു ലക്ഷം കോടിയുടെ അധിക വരുമാനമാണ്​ ഇതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്​. ആഢംബര ആശുപത്രികളിലെ ചികിൽസ, 1000 രൂപക്ക്​ താഴെയുള്ള ഹോട്ടൽ മുറി, കരാർ അടിസ്ഥാനത്തിൽ വാടകക്കെടുക്കുക്കുന്ന വീടുകൾ എന്നിവക്ക്​ ജി.എസ്​.ടി ചുമത്തുമെന്നും റിപ്പോർട്ടുകളുണ്ട്​.

ഗ്രാമീണ മേഖലകടുത്ത പട്ടിണിയിലാണ്. ജനങ്ങളുടെ പര്‍ച്ചയിസിങ്ങ് ശേഷി കുറഞ്ഞിരിക്കുന്നു. ഭക്ഷണ സാധനങ്ങള്ക്ക് അടക്കം ജനങ്ങള് ചിലവിടുന്ന തുകയില് വന് കുറവുണ്ടായിരിക്കുന്നു. ഭക്ഷണത്തിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്ക്കും ജനങ്ങള്‍ ചെലവിടുന്ന തുക കഴിഞ്ഞ 40 വര്ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരിക്കുന്നു. 2011-12-ല് ഇത് 1501 രൂപയായിരുന്നു എങ്കില് 2017-18-ല് ഇത് 1446 രൂപയായി കുറഞ്ഞു. അതായത് ചിലവിനത്തില് 3.7 ശതമാനം കുറവാണ് ശരാശരി ഉണ്ടായിരിക്കുന്നത്. ഗ്രാമീണ മേഖലയിലാണ് ഇത് ഏറ്റവും കുറവ്- 2011-12-ല് 1217 രൂപ ചെലവിട്ടിടത്ത് 2017-18-ല് ചെലവിട്ടത് 1110 രൂപ മാത്രമാണ്- എട്ട് ശതമാനം കുറവ്. ഇക്കഴിഞ്ഞ ഒക്ടോബറില് പുറത്തുവന്ന ആഗോള പട്ടിണി സൂചികയില് ഇന്ത്യ 102-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ സാഹചര്യത്തില്‍ ജി.എസ്​.ടി നിരക്ക് കുറച്ച് ജനങ്ങളുടെ ക്രയവിക്രയ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു പകരം ജി.എസ്​.ടി നിരക്ക് കുത്തനെ ഉയർത്തി ജനങ്ങളുടെ കൈയ്യിലുള്ള അവസാന ചില്ലിതുട്ടും ഊറ്റിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം; രാജ്യത്തെ കടുത്ത ദാരിദ്ര്യത്തിലേക്കായിരിക്കും കൊണ്ടു ചെന്നെത്തിക്കുക.