ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച
പീഡനപരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച. തിങ്കളാഴ്ച ഹർജി പരിഗണിക്കവെ ബിഹാർ സ്വദേശിനിയായ പരാതിക്കാരിയുടെ അഭിഭാഷകൻ പുതിയ വാദങ്ങൾ എഴുതിനൽകി. ഇതോടെ ഈ വാദങ്ങൾകൂടി പരിശോധിച്ചശേഷം വിധി പറയാൻ മുംബൈ ദിൻഡോഷി സെഷൻസ് കോടതി തീരുമാനിക്കുകയായിരുന്നു.