കോണ്‍ഗ്രസ് അയയുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍

Print Friendly, PDF & Email

സര്‍ക്കാര്‍ രൂപവത്കരിക്കാനില്ലെന്ന് ബി.ജെ.പി. വ്യക്തമാക്കുകയും രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ മന്ത്രിസഭയണ്ടാക്കാന്‍ ഗവര്‍ണ്ണര്‍ ക്ഷണിക്കുകയും ചെയ്തതോടെ ഏത് വിധേയനേയും സര്‍ക്കാര്‍ ഉണ്ടാക്കുവാനുള്ള തീവ്രശ്രമത്തിലാണ് മഹാരാഷ്ട്രയിലെ പ്രതിപപക്ഷ പാര്‍ട്ടികള്‍. ബിജെപിയുമായി സകലബന്ധവും വിശ്ചേദിച്ചു വന്നാല്‍ പിന്തുണ നല്‍കുന്നതിനെ പറ്റി ചിന്താക്കാം എന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എന്‍സിപി സഖ്യം മയപ്പെട്ടതോടെ പന്ത് ഇപ്പോള്‍ ശിവസേനയുടെ കോര്‍ട്ടില്‍ എത്തിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരം ആറുമണിക്കകം തീരുമാനം ഉണ്ടാകണമെന്ന നിലപാട് ഗവര്‍ണ്ണര്‍ എടുത്തതോടെ ചര്‍ച്ചകള്‍ കൊഴുക്കുകയാണ് മഹാരാഷ്ട്രയില്‍.

144 എം.എല്‍.എമാരുടെ പിന്തുണയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യം. നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി-105, ശിവസേന-56, എന്‍.സി.പി-54, കോണ്‍ഗ്രസ്-44 എന്നിങ്ങനെയാണ് കക്ഷിനില. ശിവസേനയെ എന്‍സിപി കോണ്‍ഗ്രസ് സഖ്യം പിന്തുണച്ചാല്‍ അംഗസഖ്യ 154ആകും. എന്നാല്‍ തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ പിന്തുടരുന്ന ശിവസേനയെ പരസ്യമായി പിന്തുണക്കുന്നതിന് കോണ്‍ഗ്രസിന് താല്‍പര്യമില്ല. അതേസമയം മഹാരാഷ്ട്രയെ രാഷ്ട്രപതി ഭരണത്തിലേക്ക് നയിക്കാനും കോണ്‍ഗ്രസിന് താത്പര്യമില്ല. ശിവസേന എന്‍സിപി കൂട്ടുകക്ഷി മന്ത്രിസഭ ഉണ്ടാക്കുകയും കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണക്കുകയും ചെയ്യുന്ന തലത്തിലേക്കാണ് മഹാരാഷ്ട്ര നീങ്ങുന്നത്. അതിനുള്ള പശ്ചാത്തലമൊരുക്കുവാന്‍ കേന്ദ്ര മന്ത്രിസഭയിലുള്ള ശിവസേനയുടെ ഏക മന്ത്രി രാജിവക്കുവാനും ബിജെപിയുമായുള്ള ഏല്ലാ ബന്ധവും വിശ്ചേദിക്കുവാനുമുള്ള നീക്കത്തിലാണ് ശിവസേന. ഇന്നു വൈകുന്നേരത്തോടെ മഹാരാഷ്ട്രയില്‍ മന്ത്രസഭ രൂപീകരണത്തെപറ്റി വ്യക്തമായ ചിത്രം തെളിയുമെന്ന് കരുതുന്നു.

  •  
  •  
  •  
  •  
  •  
  •  
  •