മഹാരാഷ്ട്ര, ജാർഖണ്ഡ്‌, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ഉടന്‍

Print Friendly, PDF & Email

കാലാവധി ഈ വർഷം തീരുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ്‌, ഹരിയാന എന്നീ സംസ്ഥാന നിയമസഭകളുടെ തെരഞ്ഞെടുപ്പുകളും ലോകസഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടക്കുവാന്‍ സാധ്യത. ഇന്നു ചേരുന്ന ബിജെപി പാര്‍ലിമെന്‍ററി പാര്‍ട്ടി യോഗത്തില്‍ അതിനെക്കുറിച്ച് ചര്‍ച്ച് ഉണ്ടാകും എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രണ്ട് ദിവസത്തിനകം തന്നെ ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം ഉണ്ടായേക്കും. പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യമാണ് ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടത്താനുള്ള ആത്മവിശ്വാസം നൽകുന്നത്.

നിലവില്‍ കാവധി പൂര്‍ത്തിയായ ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ലോകസഭ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭ തിഞ്ഞെടുപ്പുകളും നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം. ജമ്മു കശ്മീരിലും നിയമസഭാ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നടത്തണം എന്നാണ് എല്ലാ രാഷ്ട്രീയ  പാർട്ടികളുടെയും നിലപാട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സമ്പൂർണ്ണ യോഗം നാളെയോ മറ്റന്നാളോ ദില്ലിയിൽ ചേരുമെന്നാണ് കരുതപ്പെടുന്നത്. ശനിയാഴ്ചയോ തിങ്കളാഴ്ചയോ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കും എന്ന് പ്രതീക്ഷിക്കുന്നു.

  •  
  •  
  •  
  •  
  •  
  •  
  •