ചമ്മല്‍കൂടാതെ തങ്ങള്‍ ആര്‍ത്തവധാരികളാണെന്ന് അറിയിക്കുവാന്‍ ‘ഇമോജി’
സ്മാര്‍ട്ട് ഫോണുകളില്‍ വികാരങ്ങളേയോ ആശയങ്ങളേയോ പ്രകടിപ്പിക്കുവാന്‍ ഡിജിറ്റല്‍ ലോകത്ത് ഉപയോഗിക്കുന്ന ഇമോജികള്‍ക്കിടയിലേക്ക് ഒന്നുകൂടി. ലോകത്ത് എവിടെയാണെങ്കിലും സ്ത്രീകള്‍ പുരുഷനില്‍ നിന്നും എന്നും ഒളിിച്ചുവക്കുവാന്‍ ആഗ്രഹിക്കുന്ന രഹസ്യമാണ് ആര്‍ത്തവം. ഇനി ഇമോജിയിലൂടെ അവര്‍ക്ക് ചമ്മല്‍ കൂടാതെ തങ്ങള്‍ രജസ്വലയായിരിക്കുന്നുവെന്ന് ആരോടും പറയാം. അതിനായി ആര്‍ത്തവ ഇമോജി അടുത്ത മാര്‍ച്ചോടെ സ്മാര്‍ട്ട്ഫോണുകളിലേക്ക് എത്തുകയാണ് . വലിയ തടിച്ച രക്തതുള്ളിയാണ് പ്രധാന അടയാളം. ഇത് നീല കലര്‍ന്ന പാശ്ചത്തലത്തിലാണ്.
ആര്‍ത്തവം ജൈവികമായ ശാരീരിക പ്രക്രിയ ആണെങ്കിലും അതിന് പാരമ്പര്യമായ വിശ്വസത്തിന്‍റേയും ആചാരത്തിന്‍റേയും പേരില്‍ ഉണ്ടായ മോശമെന്ന തോന്നല്‍ മൂലം ആര്‍ത്തവത്തെ സ്ത്രീകള്‍ സാധാരണ ഒരു രഹസ്യമായി സൂക്ഷിക്കാറാണ് പതിവ്. അതിനാല്‍ തന്നെ പങ്കാളിയുടെ ആര്‍ത്തവ കാലത്തെക്കുറിച്ച് പുരുഷന്‍ തീര്‍ത്തും അജ്ഞനാണ്. അവര്‍ക്ക് സ്ത്രീകളെ സഹായിക്കാനോ അവരുടെ വികാരം മനസിലാക്കാനോ അതിനാല്‍ കഴിയാതെ വരുന്നു. യുകെ ആസ്ഥാനമാക്കിയുള്ള പ്ലാന്‍ ഇന്‍റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ ക്യാംപെയിന്‍റെ ഭാഗമായി ആണ് സ്മാര്‍ട്ട്ഫോണുകളിലേക്കുള്ള ആര്‍ത്തവ ഇമോജി തയ്യാറായത്.