ചെങ്ങന്നൂരില്‍ ഭരണസ്വാധീനം ഉപയോഗിച്ച് പോസ്റ്റൽ വോട്ടുകൾ അനുകൂല മാക്കാൻ നീക്കം

Print Friendly, PDF & Email

ചെങ്ങന്നൂരില്‍ ഭരണസ്വാധീനം ഉപയോഗിച്ച് പോസ്റ്റൽ വോട്ടുകൾ അനുകൂല മാക്കാൻ നീക്കം.ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ പോലീസ് സ്റ്റേഷനിലെ പോസ്റ്റൽ വോട്ടു കൂടാതെ മിക്ക സർക്കാർ വകുപ്പിലെയും പോസ്റ്റൽ വോട്ടുകൾ മുൻകൂട്ടി വാങ്ങി. 

ചെങ്ങന്നൂർ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂർ നിയമ സഭാമണ്ഡലത്തിലെ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ ചില പോലീസ് കോൺസ്റ്റബിളുമാരുടെ നേതൃത്വത്തിലാണ് ഈ നിയമ വിരുദ്ധ പ്രവർത്തനം നടത്തിയതായ് പറയപ്പെടുന്നത്‌.

കേരള പോലീസ് അസോസിയേഷൻ കൗൺസിലർ കൂടിയായ ഒരു പോലീസ് കോണ്‍സ്റ്റ ബിളാണ ത്രെ ഇതിനു നേത്രുത്വം നല്‍കുന്നത്. മാത്രമല്ല ഈ വ്യക്തിക്ക് ഉന്നത ഉദ്യോഗസ്ഥന്‍മാരുടെ ഒത്താശയും ഉണ്ടെന്നാണ് പറയപ്പെടുന്നത്.

 ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ പോലീസ് സ്റ്റേഷനിലെ പോസ്റ്റൽ വോട്ടു കൂടാതെ മിക്ക സർക്കാർ വകുപ്പിലെയും പോസ്റ്റൽ വോട്ടുകൾ മുൻകൂട്ടി വാങ്ങി  ഇടതുപക്ഷ സ്ഥാനാര്‍ഥി ക്ക് അനുകൂലമായ് വോട്ടുകൾ രേഖപ്പെടുത്തി നല്കുന്ന പ്രവർത്തനമാണ് ഇപ്പോൾ ചെങ്ങന്നൂര്‍ സ്റ്റേനിലെ ചില പോലീസുകാരുടെ നേതൃത്വത്തിൽ നടന്നത്.

 പോസ്റ്റൽ വോട്ടുകൾ നൽകാൻ വിസമ്മതിച്ചവരെ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളും എന്നുള്ള ഭീഷണിയും ഉണ്ട്. പോസ്റ്റൽ വോട്ടുകൾ കൈമാറിയവർ ഭയം കൊണ്ട് പരാതി പറയാനും തയ്യാറാകുന്നില്ല.

നിയമ സഭാ മണ്ഡലത്തിൽ നിന്നും ഉള്ള ഉദ്യോഗസ്ഥരെ ഇക്കുറി കൂടുതൽ പേരെ ഇലക്ഷൻ ഡ്യൂട്ടിക്ക് നിയമിച്ചിട്ടുള്ളത് അനുകൂലമാക്കാൻ ഉള്ള ശ്രമമമാണ് ഇവർ നടത്തിയത്. 

 • 12
 •  
 •  
 •  
 •  
 •  
 •  
  12
  Shares