ത്രിപുരയില്‍ ഇടത് വോട്ടുകളും ബിജെപിയിലേക്ക് ഒഴുകി; പോളിറ്റ് ബ്യൂറോ

Print Friendly, PDF & Email

ന്യൂദല്‍ഹി: ത്രിപുരയില്‍ ഇടത് വോട്ടുകളും ബിജെപിയിലേക്ക് ഒഴുകിയെന്ന് പോളിറ്റ് ബ്യൂറോ. ഇടത്പക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന വോട്ടര്‍മാര്‍ മുഴുവനും ബിജെപിയിലേക്ക് ചാഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റം തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സാധിച്ചില്ലെന്നും പിബി വിലയിരുത്തി.

കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചതാണ് പരാജയത്തിന് കാരണമായി നേരത്തെ സിപിഎം പറഞ്ഞിരുന്നത്. വോട്ടിംഗ് ശതമാന കണക്കുകള്‍ ചൂണ്ടിക്കാട്ടി ജനപിന്തുണ നഷ്ടപ്പെട്ടിട്ടില്ലെന്ന് വിശദീകരിക്കാനും ശ്രമിച്ചു. എന്നാല്‍ ഇതിന് വിപരീതമാണ് പിബിയുടെ വിലയിരുത്തല്‍. 

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply