അങ്ങനെ അതിനും പൂട്ടുവീണു…
അങ്ങനെ അതിനും പൂട്ടുവീണു. കേരളത്തിലെ വാണിജ്യ ടൂറിസത്തിനു വളര്ച്ചയേകാനായി കേരളസര്‍ക്കാര്‍ സര്‍ക്കാര്‍ കെട്ടിഘോഷിച്ച് നടപ്പിലാക്കിയ ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ നിർത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതി ഫലം കണ്ടില്ലെന്ന ടൂറിസം ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
2007-ൽ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. നിരവധി ചെറുകിട വന്‍കിട വ്യാപര സ്ഥപനങ്ങളുടെ സഹകരണത്തോടെ ടൂറിസം വകുപ്പും വാണിജ്യ-വ്യവസായ വകുപ്പും ചേർന്നു സംഘടിപ്പിച്ച വ്യാപരമേളയായിരുന്ന ഫെസ്റ്റിവൽഒരു വ്യാഴവ ട്ടകാലത്തിനു ശേഷം അവസാനിപ്പിക്കുന്പോള്‍ കേരളം പ്രതീക്ഷയോടെ നടപ്പിലാക്കിയ മറ്റൊരു മെഗാപ്രൊജക്ടിനാണ് തിരശ്ശീല വീഴുന്നത്.