കര്‍ണാടകം കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്ന് സി ഫോര്‍ സര്‍വ്വേ ഫലം

Print Friendly, PDF & Email

കര്‍ണാടകം കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്ന് സി ഫോര്‍ സര്‍വ്വേ ഫലം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയിലെത്താന്‍ മണിക്കൂറുകള്‍ക്കു മുമ്പാണ് ബിജെപിക്ക് തിരിച്ചടിയായി സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം പുറത്തു വരുന്നത്. കര്‍ണാടകം കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്നു ഏപ്രില്‍ 20 മുതല്‍ 30 വരെ സി ഫോര്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 224 അംഗ നിയമസഭയില്‍ 118 മുതല്‍ 128 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സീ ഫോര്‍ സര്‍വ്വേ പ്രവചിക്കുന്നു. ബിജെപിക്ക് 63 – 73 സീറ്റുകള്‍ വരെ ലഭിച്ചേക്കും. ജെഡിഎസ് 29-36 വരെ സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ക്ക് 27 വരെ സീറ്റുകളില്‍ വിജയം നേടാനാവുമെന്നും സീ ഫോര്‍ സര്‍വ്വേഫലം പ്രവചിക്കുന്നു. 154 നിയമസഭ മണ്ഡലങ്ങളിലെ 2368 പോളിങ്ങ് ബൂത്തുകളിലെ 22,357 വോട്ടര്‍മാരെ നേരിട്ടു നടത്തിയ സര്‍വ്വേയില്‍ 2 ശതമാനത്തിന്റെ ഫലവിത്യാസം പോലും വരുവാന്‍ സാദ്യതയില്ല എന്ന് സിഫോര്‍ അവകാശപ്പെടുന്നു. ബെംഗളൂരു, പഴയ മൈസൂര്‍, ബോംബെ കര്‍ണാടക, തീരദേശ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക എന്നീ മേഖലകള്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന് സര്‍വ്വേ വിലയിരുത്തുന്നു. എന്നാല്‍ മധ്യ കര്‍ണാടകയില്‍ ബിജെപിക്കാണ് മുന്‍തൂക്കമെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു

 • 3
 •  
 •  
 •  
 •  
 •  
 •  
  3
  Shares