അവസാന പന്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ച കാര്‍ത്തികിന്റെ മാസ്മരിക സിക്‌സ് കാണാം

Print Friendly, PDF & Email

മത്സരം കൈവിടുമെന്ന സാഹചര്യത്തില്‍ അവസാന രണ്ട് ഓവറില്‍ കത്തിക്കയറിയ ദിനേശ് കാര്‍ത്തികിന്റെ മാസ്മരിക ബാറ്റിങ്ങ് പ്രകടനമാണ് (8 പന്തില്‍ 29 റണ്‍സ്) ഇന്ത്യക്ക് വിജയം സമ്മാനിച്ചത്,

 കൊളംബോ: നിദാഹാസ് ത്രിരാഷ്ട്ര 20ട്വന്റി കിരീട പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ അവസാന പന്തിനെ ഗാലറി കടത്തി ഇന്ത്യക്ക് വിജയമൊരുക്കി ദിനേശ് കാര്‍ത്തികിന്റെ മാസ്മാരിക പ്രകടനം. അവസാന പന്ത് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ഇന്ത്യക്ക് ജയമൊരുക്കിയത് കാര്‍ത്തികിന്റെ സിക്‌സര്‍ ആയിരുന്നു. ആറു വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യമായ 167 റണ്‍സ് സ്വന്തമാക്കിയത്. ഇതോടെ ബംഗ്ലാ കടുവകളെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ കപ്പുയര്‍ത്തി.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply