ചെങ്ങന്നൂര്‍;പി.സി ജോര്‍ജിനെ കൂടെ നിര്‍ത്താന്‍ ബി.ജെ.പി കരുക്കള്‍ നീക്കുന്നു.

Print Friendly, PDF & Email

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പു കമ്മിഷന്‍ തീയതി നിശ്ചയിക്കുകയോ നടപടിക്രമങ്ങ ളിലേക്കു കടക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മണ്ഡലത്തില്‍ മാത്രമല്ല കേരളം വിട്ടു ദേശീയ തലത്തില്‍ തന്നെ ഇതോടകം വാര്‍ത്താപ്രാധാന്യം നേടി കഴിഞ്ഞു.

ബി.ജെ.പിക്ക് ഇത് നിര്‍ണായകമായ പോരാട്ടമാണ് . ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജിനെ കൂടെ നിര്‍ത്താന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രമം തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളേ മണ്ഡലത്തില്‍ ഉടനീളം പി.സി ജോര്‍ജിനെ അനുകൂലിക്കുന്നവര്‍ സജീവമായ് കേരള ജനപക്ഷം പാര്‍ടിയുടെ പ്രവര്‍ത്തനം നടത്തുന്ന പശ്ചാത്തലത്തില്‍ ആണ് ബി.ജെ.പി കേന്ദ്ര നേതൃത്വം മുന്‍കൈ എടുത്ത് പി.സി ജോര്‍ജിന്റെ പിന്തുണ ഉറപ്പാക്കാന്‍ കരുക്കള്‍ നീക്കുന്നത്.

ബി.ജെ.പി ന്യൂ ന പക്ഷ സെല്ലിന്റെ സംസ്ഥാന നേതാവ് കോട്ടയത്തുള്ള ഒരു ക്രിസ്തീയ മത മേലധ്യക്ഷന്റെ പിന്തുണയോടെയാണ് പി.സി ജോര്‍ജിനെ എന്‍ ഡി എ പാളയത്തില്‍ എത്തിക്കുവാന്‍ ശ്രമം നടത്തുന്നത്. പി.സി ജോര്‍ജ് പച്ചക്കൊടി കാണിച്ചിട്ടില്ല എങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല എന്നാണ് പറയപ്പെടുന്നത്‌.

ആര് മല്‍സരിച്ച് വോട്ടുകുറഞ്ഞാലും അത് സംസ്ഥാന പ്രസിഡന്റ് എന്ന നിലയ്ക്ക് കുമ്മനത്തിന്റെ പരാജയമായി വ്യാഖ്യാനിക്കപ്പെടാം എന്നതിനാല്‍ ആര്‍ എസ് എസ്സിന്റെ തീരുമാനപ്രകാരമാണ് ബി.ജെ.പി യുടെ കേന്ദ്ര നേതൃത്വം ചെങ്ങന്നൂരില്‍ പല ഭാഗങ്ങളില്‍ നിന്നുമുള്ള പിന്തുണ ഉറപ്പാക്കാന്‍ ശ്രമം നടത്തുന്നത്.

ഇതോടോകം തന്നെ യാക്കോബ സഭ , പെന്തക്കോസ് എന്നിവയുടെ പിന്തുണ ഉറപ്പാക്കാന്‍ ബി.ജെ.പി ക്ക് കഴിഞ്ഞിട്ടുണ്ട്.

Leave a Reply