മുരളീധരന്റെ രാജ്യസഭാ പ്രവേശനം –കുമ്മനത്തിന്റെ ഒതുക്കല്‍ പ്രക്രിയയുടെ ആദ്യ ചുവട്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വി മുരളീധരന് കൊടുത്ത പണിയത്രേ രാജ്യ സഭാ സീറ്റ്. കേരളത്തില്‍ മുരളീധരന്റെ സാന്നിധ്യം കുറയ്ക്കുക എന്ന ഉദ്ദേശ്യ ത്തോടെ ആര്‍ എസ്സ് എസ്സിന്റെ ദേശീയ നേതൃത്വം ഇടപെട്ടാനത്രേ മുരളീധരന് രാജ്യസഭാ സീറ്റ് നല്‍കി ഒതുക്കിയത്. ഇത് ഒരു തുടക്കം മാത്രം ആണ് എന്നാണ് ബി,ജെ,പി ക്കുള്ളിലുള്ള ആര്‍ എസ് എസ് പക്ഷം പറയുന്നത്.
കുമ്മനം അധ്യക്ഷനായ കാലം മുതല്‍ മുരളീധരന്‍ സമാന്തര പാര്‍ട്ടി പ്രവര്‍ത്തനം നടത്തുകയായിരുന്നു എന്ന് ബി.ജെ.പി ക്ക് ഉള്ളില്‍ പരാതി ശക്തമായ് നില നിന്നിരുന്നു.
ആര്‍ എസ് എസ്സിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അധ്യക്ഷപദം ഏറ്റെടുത്ത കുമ്മനത്തിന്റെ പല തീരുമാനങ്ങളും വൈമനസ്യത്തോടെ ആണ് മുരളീധരന്‍ സ്വീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്തു സംസ്ഥാന ഓഫീസിനു സമാന്തരമായ് മുരളീധരന്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരുന്ന ഓഫീസ് പൂട്ടിച്ചത് ആര്‍ എസ് എസ് ഇടപെട്ടാണ്. മാത്രമല്ല സംസ്ഥാന അധ്യക്ഷനെക്കാള്‍ കൂടുതല്‍ സ്ടാഫിനെയും വിലകൂടിയ വാഹനങ്ങളും മുരളീധരന്‍ അധ്യക്ഷപദം ഒഴിഞ്ഞതിനു ശേഷവും നില നിര്‍ത്താന്‍ ശ്രമിച്ചത് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രധിഷേധം ഉയര്‍ന്നിരുന്നു.
സൈന്യത്തില്‍ നിന്ന് ഉയര്‍ന്ന സ്ഥാനത്ത് നിന്ന് വിരമിച്ചതിനു ശേഷം കുമ്മനത്തിന്റെ സുരക്ഷിതത്വത്തിന്റെ ചാര്‍ജ് വഹിച്ചിരുന്ന വ്യക്തിയെ മുരളീധരന്‍ സംസ്ഥാന അധ്യക്ഷനോട് ചോദിക്കാതെ പിരിച്ചു വിട്ട ധാര്‍ഷ്ട്യം ആര്‍ എസ് എസ് അതീവ ഗൌരവമേറിയ കാര്യമായ് ഉയര്‍ത്തി കാട്ടിയിരുന്നു.
കഴിഞ്ഞ നിയമ സഭാ ഇലക്ഷന് ചുക്കാന്‍ പിടിച്ച മുരളീധരന്‍, ശ്രീധരന്‍ പിള്ളയുടെ ചെങ്ങന്നൂരില്‍ ശരിയായ രീതിയില്‍ പിന്തുണ നല്കിയില്ലായിരുന്നു എന്ന് പരാതി ഉയര്‍ന്നിരുന്നു. ഇലക്ഷന് ശേഷം ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകര്‍ മാത്രമാണ് മണ്ടലത്തില്‍ സജീവമായ് ഉണ്ടായിരുന്നത് എന്ന് പരാതി ഉന്നയിച്ചിരുന്നു.
ഇത് ആവര്‍ത്തിക്കുമെന്ന് ഭയന്ന ശ്രീധരന്‍പിള്ള സംസ്ഥാന നേതൃത്വത്തില്‍ നിന്നും ദേശീയ നേതൃത്വത്തില്‍ നിന്നും ശക്തമായ ഉറപ്പു ലഭിച്ചതിനാല്‍ ആണ് ചെങ്ങന്നൂരില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറായത്.