പുരസ്‌കാര നിറവിൽ “ഷെഹ്നായി മുഴങ്ങുമ്പോൾ “
ബെംഗളൂരിലെ അറിയപ്പെടുന്ന എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെ യൂടെ ഏറ്റവും പുതിയ നോവൽ :ഷെഹ്നായി മുഴങ്ങുമ്പോൾ “പ്രകാശനം ചെയ്യപ്പെട്ടു. പ്രേംരാജ് കെ കെ തന്നെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത “When shehnai Sounds ” എന്ന പുസ്തകവും ഇതോടൊപ്പം ചെയ്യുകയുണ്ടായി. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരൻ രാമന്തളി മലയാളം പതിപ്പിൽ അവതാരിക എഴുതിയിട്ടുണ്ട്. സംസ്കൃത പണ്ഡിതയും വിദ്യാഭ്യാസ വിചക്ഷണയും ആയ ഡോ. സുധ കെ കെയാണ് ഇതിന്റെ ഇംഗ്ലീഷ് പതിപ്പിന് അവതാരിക എഴുതിയിരിക്കുന്നത്. ബംഗളൂരിലെ വായനക്കാരിൽ ഇതിനോടകം തന്നെ ചർച്ചയായ കൃതിയാണ് ഈ നോവൽ. മുംബൈയിലെ ഒരു പാഴ്സി കുടുംബത്തിന്റെ കഥപറയുന്ന ഈ നോവൽ അവരുടെ സംസ്കാരത്തിലേക്കും ജീവിത രീതിയിലേക്കും വായനക്കാരെ കൂട്ടികൊണ്ടുപോകുന്നുണ്ട്. പ്രണയവും, പ്രതികാരവും, അധികാരവും, നഷ്ടകഷ്ടങ്ങളും ഒക്കെ ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
ഇതിനോടകം നിരവധി പുരസ്‌കാരങ്ങൾ നേടിയ പ്രേംരാജ് കെ കെ യ്ക്ക് ഇപ്പോൾ
രത്‌ന പുരസ്‌കാര ദേശീയ കമ്മറ്റിയുടെ “രബീന്ദ്ര രത്ന പുരസ്‌കാരം ” ലഭിക്കുകയുണ്ടായി. കൂടാതെ ഈ നോവലിന് “രബീന്ദ്ര നാഥ ടാഗോർ സാഹിത്യ പുരസ്‌കാരം ” ലഭിച്ചു.