ECA സാഹിത്യവേദി നടത്തുന്ന സ്മൃതി പർവ്വം സാഹിത്യ സെമിനാർ
ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ECA ) സാഹിത്യവേദി നടത്തുന്ന സ്മൃതി പർവ്വം സാഹിത്യ സെമിനാർ ഈ വരുന്ന 11 ന് (ആഗസ്റ്റ് 11, ഞായറാഴ്ച്ച ) ECA ഹാളിൽ വെച്ച് രാവിലെ 10.30 മുതൽ വൈകുന്നേരം 4 മണിവരെ നടത്തപ്പെടുന്നു.
മഹാകവി കുമാരനാശാൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും.
ചടങ്ങിൽ അലോങ്കോട് ലീലാകൃഷ്ണൻ, കെ വി സജയ് , ഡോ. സോമൻ കടലൂർ, ഇ പി രാജഗോപാലൻ എന്നിവർ പങ്കെടുക്കുന്നു. കൂടാതെ ബംഗ്ലൂരിലെ പ്രമുഖ കലാ – സാഹിത്യ പ്രവർത്തകരും ഉണ്ടാകും. ഈ പരിപാടിയിലേക്ക് എല്ലാവർക്കും സ്വാഗതം എന്ന് ഒ വിശ്വനാഥൻ (ചെയർമാൻ – ECA സാഹിത്യവേദി ) സഞ്ജയ് ഗംഗാധരൻ (ECA – ജനറൽ സെക്രട്ടറി ) അറിയിക്കുന്നു.