ദ്രാവിഡ ഭാഷാ വിവർത്തക സംഘം: രണ്ടാം വാർഷികോത്സവം.
ബെംഗളൂരു; ദ്രാവിഡ ഭാഷാ വിവർത്തക സംഘത്തിൻെറ രണ്ടാം വാർഷികം നാളെ വൈറ്റ് ഫീൽഡിൽ വാർഷിക പൊതു യോഗമായി ആഘോഷിക്കും. ദ്രാവിഡ ഭാഷകളായ തമിഴ്, കന്നഡ, തെലുങ്ക് ,മലയാളം, തുളു ഭാഷകളിലെ പ്രശസ്തരായ വിവർത്തകർ പങ്കെടുക്കും. ബാംഗ്ലൂരിലെ വിവർത്തകർ അല്ലാതെ കേരളം, തമിഴ്നാട് ആന്ധ്രാപ്രദേശ് തലങ്കാണ് കർണാടക മുതലായ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിവർത്തകർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടത്തിയ സാഹിത്യപ്രവർത്തനങ്ങൾ യോഗം വിലയിരുത്തും. മുൻ
വർഷത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് യോഗം ചർച്ചചെയ്യും.
മാതൃഭാഷയെ കളി ഇംഗ്ലീഷിൽ ഹിന്ദിയും നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന ഇന്നത്തെ യുവതലമുറയെ വിവർത്തനങ്ങളുടെ സഹായത്താൽ മാതൃഭാഷയിലേക്ക് കൊണ്ടുവരാനുള്ള വഴികളെ കുറിച്ച് ആലോചിക്കും
എഴുപതോളം അംഗങ്ങൾ ഉള്ള സാഹിത്യ സംഘം എഴുത്തുകാരി ഡോ: സുഷമ ശങ്കറിന്റെ നേതൃത്വത്തിൽ രൂപീകരിച്ചത് 2021 സെപ്റ്റംബറിൽ ആയിരുന്നു. വിവർത്തകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ സാന്നിധ്യം സാഹിത്യ മേഖലകളിൽ ഉറപ്പ് വരുത്താനും അവർക്ക് പിന്തുണ നൽകുന്നതിനുമായി
ബഹുഭാഷാ നഗരമായ ബെംഗളൂരു ആസ്ഥാനമാക്കി ദ്രാവിഡഭാഷാ വിവർത്തകരുടെ സംഘത്തെ രൂപീകരിച്ചത്. വിവിധ ഭാഷകളിൽ സാഹിത്യ വിവർത്തനങ്ങളിലൂടെ വിനിമയം ചെയ്യുന്ന വിവർത്തകർ വിവിധ ഭാഷാ സാഹിത്യ സംസ്കാരങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പാലങ്ങളാണ് എന്നിട്ടും വിവർത്തന കൃതികൾ എന്നും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നു. പല രീതിയിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന വിവർത്തകർക്ക് നിഴലും നിറവുമായി പ്രവർത്തിക്കുന്ന ഒരു ഉത്തമവേദി സൃഷ്ടിക്കുകയാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം.