സുനിൽ ഉപാസനയുടെ നാലാമത്തെ പുസ്തകം “ദിമാവ്‌പൂരിലെ സർപഞ്ച്”

Print Friendly, PDF & Email

മലയാളത്തിലെ യുവഎഴുത്തുകാരിൽ ശ്രദ്ധേയനായ സുനിൽ ഉപാസനയുടെ നാലാമത്തെ പുസ്തകം “ദിമാവ്‌പൂരിലെ സർപഞ്ച്” (സാഹസിക നോവൽ) പ്രകാശനം ചെയ്തു. ഇന്ദിരാനഗർ റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത മലയാളം നോവലിസ്റ്റായ ശ്രീ പി. കണ്ണൻകുട്ടി പ്രകാശനകർമ്മം നിർവഹിച്ചു. ബാഗ്ലൂർ – ഹൊറമാവിൽ ‘Bookceratops’ എന്ന മലയാളം ലൈബ്രറി നടത്തുന്ന ഷിനി അജിത് ആദ്യപ്രതി ഏറ്റുവാങ്ങി. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീ സുധാകരൻ രാമന്തളി മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ വിഷ്ണുമംഗലം കുമാർ, രമാ പ്രസന്ന പിഷാരടി, ശാന്ത മേനോൻ, രാധാകൃഷ്ണൻ സർഗ്ഗധാര, ഷിനി അജിത്, ഡോ. പ്രേംരാജ് കെ കെ തുടങ്ങിയവർ സംസാരിച്ചു. സുനിൽ ഉപാസന നന്ദി പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡൊവ്‌മെന്റ് പുരസ്കാര ജേതാവായ സുനിൽ ഉപാസനയുടെ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ലോഗോസ് ബുക്ക്സ് ആണ്.

Pravasabhumi Facebook

SuperWebTricks Loading...