ഡോ. സൂഷമ ശങ്കറിന്റെ ‘അച്ഛൻ തമ്പുരാൻ’ മലയാള കവിതാസമാഹാരം പ്രകാശനം
ബംഗളൂരു:
എഴുതിക്കാരിയും വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന്റെ “അച്ഛൻ തമ്പുരാൻ’ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. മലയാളത്തിന്റെ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻെറ ചിങ്ങനിലാവ് ഓണാഘോഷ പരിപാടിയിൽ ഡോ. പ്രേംരാജ് കെ കെ യാണ് പുസ്തകം ഏറ്റുവാങ്ങിയത്. വൈറ്റ്ഫീൽഡ് ചന്നസാന്ദ്ര ശ്രീ സായി പാലസിൽ നടന്ന ഈ പ്രസ്തുത ചടങ്ങിൽ മഹാദേവപുരം എംഎൽഎ മഞ്ചുളാ അരവിന്ദ ലിംബാവളി പങ്കെടുത്തു സംസാരിച്ചു. ശ്രീ അരവിന്ദ് ലിംബാവളി എല്ലാ ബാംഗളൂർ മലയാളികൾക്കും ഓണാശംസകൾ നേരുന്നതോടൊപ്പം ഓരോ മലയാളിയും കന്നഡ ഭാഷ പഠിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. ഡോ. സുഷമാ ശങ്കറിന്റെ പന്ത്രണ്ടാമത്തെ പുസ്തകമായ ‘അച്ഛൻ തമ്പുരാൻ ‘ .തോറ്റംപാട്ടിൻെറ കുലപതിയായ ശ്രീ എൻ ചെല്ലപ്പൻ നായരാണ് അച്ഛൻ തമ്പുരാനിലെ പ്രതിപാദ്യം. പി.പി. ശ്രീധരനുണ്ണിയാണ് അവതാരിക. വിജയ് ബുക്സ് ചാത്തന്നൂർ ആണ് പുസ്തകത്തിൻറെ പ്രസാധകർ.