ദ്രാവിഡ ഭാഷ വിവർത്തന സംഘത്തിൻെറ രണ്ടാംവാർഷികോത്സവവും പൊതു യോഗവും
ബെംഗളൂരു: ദ്രാവിഡ ഭാഷ വിവർത്തന സംഘത്തിൻെറ രണ്ടാംവാർഷികോത്സവവും പൊതു യോഗവും ഇന്ന് വൈറ്റ്ഫീൽഡ്
ഡി. ബി. റ്റി. എ ഹാളിൽ നടന്നു. അസോസിയേഷൻ പ്രസിഡൻറ് ഡോക്ടർ സുഷമ ശങ്കർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രൊഫ. കെ. ശാരദ ആമുഖ പ്രഭാഷണം നടത്തി. വാർഷിക സാമ്പത്തിക റിപ്പോർട്ട് ട്രഷറർ പ്രൊ:രാകേശ്. വി.എസ് അവതരിപ്പിച്ചു.
ദ്രാവിഡ ഭാഷാജ്ഞാനം ഇന്നത്തെ കുട്ടികളിൽ തീരെയില്ല. സ്കൂളുകളിൽ ഇംഗ്ലീഷും ഹിന്ദിയും അവരുടെ മാതൃഭാഷയും ഉണ്ടെങ്കിൽ പോലും ഇംഗ്ലീഷിന് കൊടുക്കുന്ന പ്രാധാന്യം അവർ മാതൃഭാഷക്ക് കൊടുക്കാറില്ല. അതുകൊണ്ടുതന്നെ വിവർത്തനങ്ങളുടെ സഹായത്താലെങ്കിലും ഇന്നത്തെ തലമുറയ്ക്ക് മാതൃഭാഷയുടെ മഹത്വവും സംസ്കാരവും പകർന്നു കൊടുക്കുന്നതിന് അസ്സോസിയേഷൻ മുന്നോട്ടു വരണമെന്ന് ഡോ. സുഷമാശങ്കർ അഭ്യർത്ഥിച്ചു. ഇന്നത്തെ തലമുറയ്ക്ക് ഇംഗ്ലീഷും ഹിന്ദിയും നന്നായിട്ടറിയാം. പുസ്തകങ്ങളിലെ ചെറിയ പദ്യങ്ങളും ഗദ്യങ്ങളും അതാത് ഭാഷാ അധ്യാപകരുടെ സഹായത്താൽ അവരവരുടെ മാതൃ ഭാഷയിലേക്ക് വിവർത്ത നം ചെയ്യാൻ ശിൽപ്പശാലകൾ സ്കൂളുകളിൽ ആരംഭിക്കുന്നതിനേകുറിച്ചു ഇന്നത്തെ യോഗം ചർച്ചചെയ്തു. അതിന് വേ ണ്ടി ഓരോ ഭാഷകളിലേക്കും സബ് കമ്മിറ്റികളും രൂപീകരിച്ചു. നവംബർ മാസത്തിൽ ശില്പശാലകൾ തുടങ്ങും. ഭാഷയാണ് സാഹിത്യം, സാഹിത്യമാണ് സംസ്കാരം . ആ സംസ്കാരത്തിലേക്ക് പുതുതലമുറയെ കൈ പിടിച്ചു നടത്തുകയെന്നുള്ളത് ഒരു മഹാകാര്യ മാണ്.
ദ്രാവിഡ ഭാഷകളായ തമിഴ്, കന്നഡ, തെലുഗ്, മലയാളം, തുളു ഭാഷകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരു അസ്സോസിയേഷൻ രൂപീകരിച്ചപ്പോൾ ദക്ഷിണ ഭാരതത്തിലെ 5 സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്
തെലങ്കാണ, തമിഴ്നാട് കേരളം, കർണാടക സംസ്ഥാനങ്ങളിലെ ജനങ്ങളെ, സാഹിത്യത്തെ സംസ്കാരത്തെ കൂട്ടിയോജിപ്പിക്കുന്ന ഒരു മഹാകർമ്മമാണ് അസോസിയേഷൻ നടത്തുന്നത് എന്ന് പ്രൊഫസർ കെ ശാരദ സൂചിപ്പിച്ചു. ദ്രാവിഡ ഭാഷാ വിവർത്തകരുടെ ഈ കൂട്ടുകുടുംബത്തിലെ ഓരോ അംഗങ്ങളെയും അവർ അഭിനന്ദിച്ചു.
ജോയിൻ സെക്രട്ടറി കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു. ഡോ.മലർവിളി, ശ്രീ.മോഹൻകുമാർ, ശ്രീ.നീലകണ്ഠൻ, ശ്രീമതി രമാപ്രസന്നപിഷാരടി,
ശ്രീമതി മായാനായർ മുതലായവർ സംസാരിച്ചു. ശ്രീ. ശ്രീ കുമാർ നന്ദി പറഞ്ഞു. ടി.ബി.റ്റി. എ. അംഗം റബിൻരവീന്ദ്രൻ ആയിരുന്നു കോർടിനേറ്റർ.