തത്ത വരാതിരിക്കില്ല – പുസ്തക പ്രകാശനം
ബഹുമാനപ്പെട്ട ഗോവ ഗവർണർ ശ്രീ. പി എസ്. ശ്രീധരൻ പിള്ള എഴുതിയ “തത്ത വരാതിരിക്കില്ല ” എന്ന ചെറുകഥാ സമാഹാരത്തിന്റെ കന്നഡ പരിഭാഷയുടെ (ഗിളിയു ബാരദേ ഇരദു ) പ്രകാശനം ഈ വരുന്ന പത്താം തീയതി ഞായറാഴ്ച , രാവിലെ 10 മണിക്ക് ബാംഗളൂരിലെ അശ്വത് കലാ ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു, കർണ്ണാടക ഗവർണർ ശ്രീ. തവർ ചന്ദ് ഗെഹിഓട്ട് പരിപാടി ഉത്‌ഘാടനം ചെയ്യുന്നു. പുസ്തക പ്രകാശനം ചെയുന്നത് ജ്ഞാനപീഠ ജേതാവ് ഡോ. ചന്ദ്രശേഖര കമ്പാർ. ശ്രീ. ശ്രീധരൻ പിള്ളയും വിജയ കർണ്ണാടക ദിനപത്രത്തിന്റെ എഡിറ്റർ ശ്രീ. സുദർശൻ ചന്നം ഗിഹള്ളി എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ഈ പുസ്തകത്തിന്റെ കന്നഡ പരിഭാഷ നിർവഹിച്ചത് ശ്രീമതി. മേരി ജോസഫ്. പ്രസിദ്ധീകരിക്കുന്നത് വീരലോക ബുക്ക്സ്. കൂടാതെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു.