സജി രാഘവിന് സ്വാതിതിരുനാൾ അവാർഡ്

Print Friendly, PDF & Email

ഭാരതത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരിൽ ഒരാളായ സജി രാഘവിന് വിദ്യാഭ്യാസരംഗത്തെ നൂതന സംഭാവനകൾക്ക് സ്വാതിതിരുനാൾ അവാർഡ് ലഭിച്ചു. സിനിമാതാരമായ കൊല്ലം തുളസി, വിജയകുമാർ ഐ. പി. എസ്. ഗായകനും സംഗീതജ്ഞനും ആയ കാവാലം ശ്രീകുമാർ തുടങ്ങിയ പ്രമുഖരായ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ഹെർ ഹൈനസ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയിൽ നിന്നും അദ്ദേഹം സ്വാതിതിരുനാൾ അവാർഡ് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് പ്രൊഫ. എൻ. കൃഷ്‍ണപിള്ള ഹാളിൽ മലയാളം ന്യൂസ് നെറ്റ്‌വർക്കും സ്വാതിതിരുനാൾ കൾച്ചറൽ ഫോറവും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

ലോകമെമ്പാടുമുള്ള ഒന്നരലക്ഷത്തിലധികം വിദ്യാർത്ഥികളെ പരിശീലിപ്പിച്ച നൂതന ഗണിത പഠനപരിപാടിയായ വിമാറ്റ് ബാംഗ്ളൂരിന്റെ സ്ഥാപകനാണ് സജി രാഘവ്. വിദ്യാർഥികൾ പഠിക്കാൻ ഇഷ്ട്ടപ്പെടുന്ന രീതിയിൽ ഗണിതശാസ്ത്രം അവതരിപ്പിച്ചാൽ എല്ലാകുട്ടികൾക്കും ഏറ്റവും പ്രിയപ്പെട്ട വിഷയമായി ഗണിതശാസ്ത്രം മാറുമെന്ന് സജി രാഘവ് തന്റെ അതുല്യമായ പാഠ്യപദ്ധതിയിലൂടെ തെളിയിച്ചു. ഈ ലക്ഷ്യം നേടുന്നതിനായി അദ്ദേഹം പുരാതന ഭാരതീയ വേദഗണിതവും മറ്റു നിരവധി രസകരമായ പഠന രീതികളും ഉൾപ്പെടുത്തി. ഒരു വിഷയം അവ അവതരിപ്പിക്കുമ്പോൾ അത് ഏറ്റവും വിദ്യാർത്ഥി സൗഹൃദപരമായ രീതിയിൽ അവതരിപ്പിക്കുക എന്നതായിരിക്കണം നമ്മുടെ ആദ്യ ശ്രമം. കുട്ടിയുടെ പഠനസ്ഥലവും അവൻ/ അവൾ ഏതുതരത്തിലുള്ള പഠിതാവാണെന്നതും നമ്മൾ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വിദ്യാർത്ഥികളായ റിന്റ സെബാസ്റ്റിയൻ, നിവേദ്യ സന്തോഷ്, സൈരന്ത്രി സന്തോഷ് എന്നിവരുടെ വിസ്മയകരമായ പ്രകടനങ്ങളും ഇതേ വേദിയിൽ അവതരിക്കപ്പെട്ടു. വി-മാറ്റ് ബാംഗ്ലൂർ. എജ്യുബൂസ്റ്റർ എന്നീ സംരംഭങ്ങളുടെ സ്ഥാപകനാണ് സജി രാഘവ്. ഇതിനോടകം നാലു ദേശീയ അവാർഡുകളും രണ്ടു സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയ ഈ പഠനശൈലി കുട്ടികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നു.

  •  
  •  
  •  
  •  
  •  
  •  
  •