സമ്പത്തിനുവേണ്ടിയുള്ള സാമ്പത്തിക ധൂര്‍ത്ത്

Print Friendly, PDF & Email

കേരളത്തിന്‍റെ ഖജനാവ് പൂച്ചക്ക് പെറ്റുകിടക്കാനുള്ള ഇടമായി ശുഷ്കിച്ചപ്പോഴും ഡല്‍ഹിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായി കെ.വി തോമസിനെ നിയമിച്ചിപ്പോള്‍ അദ്ദേഹത്തിന്‍റെ മുന്‍ഗാമിയായിരുന്ന എ. സമ്പത്തിനുവേണ്ടി കേരള ജനത ചിലവഴിച്ച തുക വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. മന്ത്രി പദവിയില്‍ ഡല്‍ഹിയില്‍ വാണരുളിയ എ. സമ്പത്തിനും അദ്ദേഹത്തിന്റെ ഓഫീസിനുമായി കേരള ജനത 20 മാസംകൊണ്ട് ചെലവിട്ടത് 7.26 കോടി. നിയമസഭയില്‍ ധനമന്ത്രി നല്‍കിയ ബജറ്റ് രേഖകളില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

2019-20 3.85 കോടിയും 2020-21 ല്‍ 3.41 കോടിയും ചെലവഴിച്ചതായി ബജറ്റ് രേഖകള്‍ സൂചിപ്പിക്കുന്നു. സമ്പത്തിന് ശമ്പളമായിമാത്രം 4.62 കോടിയാണ് നല്‍കിയത്. ദിവസവേതന ഇനത്തില്‍ 23.45 ലക്ഷവും ചെലവായി. കോവിഡ് കാലത്ത് തിരുവനന്തപുരത്ത് വീട്ടിലായിരുന്നപ്പോഴും സമ്പത്ത് ആനുകൂല്യങ്ങള്‍ യഥേഷ്ടം കൈപറ്റിക്കൊണ്ടേയിരുന്നു എന്ന് രേഖകള്‍ പറയുന്നു.

ചെലവ് ഇങ്ങനെ……
ശമ്പളം..4.62 കോടി
ദിവസവേതനം………… 23.45 ലക്ഷം
യാത്രച്ചെലവുകള്‍……. 19.45 ലക്ഷം
ഓഫിസ് ചെലവ്………… 1.13 കോടി
ആതിഥേയ ചെലവ്……. 1.71 ലക്ഷം
വാഹന അറ്റകുറ്റപ്പണി.. 1.58 ലക്ഷം
ഇന്ധനം…………………….. 6.84 ലക്ഷം
മറ്റുചെലവുകള്‍……….. 98.39 ലക്ഷം