NEWS MAINUSA/EUROPEWORLD

അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാകും ?

വെറും 45 ദിവസത്തെ ഭരണത്തിനു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചതോടെ അടുത്ത പ്രധാനമന്ത്രി ആരാകും എന്ന ചോദ്യം ഉയരുകയാണ്. വെറും നാല് മാസത്തിനുള്ളിൽ രണ്ടാമത്തെ ഭരണകൂടവും തകര്‍ന്നതോടെ അടുത്ത പ്രധാനമന്ത്രിയെ കണ്ടെത്തുക എന്ന ഭഗീരഥ യത്നമാണ് ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്ക് മുമ്പിലുള്ളത്‌.

പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ട്രസ്, അടുത്ത ആഴ്ച അവസാനത്തോടെ പൂർത്തിയാകാൻ പോകുന്ന നേതൃത്വ മത്സരത്തിൽ തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പാർട്ടിയുടെ നേതൃത്വത്തെ കണ്ടെത്തുന്ന ബൃഹ്ത് നടപടികള്‍ക്ക് മേൽനോട്ടം വഹിക്കുന്ന മുതിർന്ന കൺസർവേറ്റീവ് നിയമനിർമ്മാതാവ് ഗ്രഹാം ബ്രാഡി അടുത്ത വെള്ളിയാഴ്ചയോടെ മത്സരം അവസാനിക്കും എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ഹൃസ്വ സമയത്തിനുള്ളില്‍ നിയമസഭാംഗങ്ങളിൽ നിന്ന് 100 നാമനിർദ്ദേശങ്ങൾ നേടി നേതൃത്വത്തിലേക്ക് മത്സരിക്കാൻ ഓരോ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും തിരക്കിട്ട നീക്കങ്ങള്‍ തകൃതിയായി ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ തവണ പ്രധാനമന്ത്രി പഥത്തിനു വേണ്ടിയുള്ള മത്സരത്തില്‍ അവസാന റൗണ്ട് വരെ ലിസ്ട്രസ്സിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ മുൻ ട്രഷറി മേധാവിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക്, മുൻ കാബിനറ്റ് മന്ത്രി പെന്നി മോർഡൗണ്ട്, പ്രതിരോധ സെക്രട്ടറി ബെൻ വാലസ് എന്നിവര്‍ ഉന്നത സ്ഥാനത്തേക്കുള്ള ശക്തരായ മത്സരാർത്ഥികളായി രംഗത്തുണ്ട്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും മത്സര ഗോഥയിിലേക്ക് തിരിച്ചെത്തിയേക്കും. ബിട്ടന്‍റെ തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെ നയിക്കാൻ പുതിയ ട്രഷറി മേധാവിയായി കൊണ്ടുവന്ന ജെറമി ഹണ്ടും, പ്രധാനമന്ത്രി പഥം ലക്ഷ്യമിടുന്നവരുടെ പട്ടികയില്‍ ഉണ്ട്. സ്ഥാനമൊഴിയുന്ന ലിസ്ട്രസ്ന് പകരക്കാരനാകാൻ മുൻനിരയിലുള്ളവർ ആരാണെന്ന് നോക്കാം. ആരു ജയിച്ചാലും അവര്‍ ആറു വർഷത്തിനുള്ളിലെ അഞ്ചാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും.

ഋഷി സുനക് [മുൻ ട്രഷറി ചീഫ്]

ഇന്ത്യന്‍ വശജനും പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ട്രഷറി ചീഫുമായിരുന്ന ഋഷി സുനക് ആണ് അടുത്ത പ്രധാനമന്ത്രി പഥത്തിലേക്കെത്തുവാന്‍ ഏറ്റവും സാധ്യതയുള്ള നേതാവ്. ഒന്നര മാസം മുമ്പ് ലിസ്ട്രസിനോട് മത്സരിച്ച് അവസാന റൗണ്ട് വരെ എത്തി പിന്‍മാറിയ ഋഷി സുനക് ബെന്‍ ജോണ്‍സണ്‍ പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ സാമ്പത്തിക നയത്തിനെതിരെ പ്രതിഷേധിച്ച് ട്രഷറി മേധാവി സ്ഥാനം രാജിവച്ചു ശ്രദ്ധേയനായിരുന്നു. ജോൺസന്റെ രാജിയെ തുടർന്നുള്ള നേതൃമത്സരത്തിൽ, ബ്രിട്ടന്റെ പൊതു ധനകാര്യങ്ങളെക്കുറിച്ച് നഗ്നമായ സത്യങ്ങൾ വിളിച്ചു പറയുന്ന സ്ഥാനാർത്ഥിയായി സുനക് സ്വയം സ്ഥാനം പിടിച്ചു. രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പം ആണ് ആദ്യം നിയന്ത്രിക്കേണ്ടതെന്ന് അദ്ദേഹം വാദിച്ചു,

എന്നാല്‍ സാമ്പത്തിക “യക്ഷിക്കഥകൾ” അഭിരമിച്ച് നികുതി വെട്ടിക്കുറയ്ക്കുകയാണ് അനിവാര്യമെന്ന് ട്രസ്സും മറ്റ് എതിരാളികളും വാദിച്ചു. ട്രസ്സിന്റെ ഫണ്ടില്ലാത്ത നികുതി വെട്ടിക്കുറയ്ക്കൽ സാമ്പത്തിക ഉത്തേജക പാക്കേജ് ബ്രിട്ടീഷ് പൗണ്ടിന്‍റെ മൂല്യം ഇടിക്കുകയും സെപ്തംബര്‍ ആയതോടെ വിപണികളിൽ അരാജകത്വത്തിന് കാരണമാവുകയും ചെയ്തപ്പോൾ സുനക് ആണ് ശരിയെന്ന് തെളിയിക്കപ്പെടുകയായിരുന്നു..

യാഥാസ്ഥിതികരുടെ ഇടയിലെഏറ്റവും തിളക്കമുള്ള ഉദയനക്ഷത്രമായി സുനക്ക് കണക്കാക്കപ്പെടുന്നു. കിഴക്കൻ ആഫ്രിക്കയിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ ഇന്ത്യൻ മാതാപിതാക്കളുടെ മകനായി ജനിച്ച സുനക് വിൻചെസ്റ്റർ കോളേജിലെ സ്വകാര്യ സ്കൂളിലും ഓക്സ്ഫോർഡിലും പഠിച്ചു. സാധാരണ വോട്ടർമാരുമായി ബന്ധമില്ലാത്ത അദ്ദേഹത്തിന്റെ എലൈറ്റ് വിദ്യാഭ്യാസവും നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാക്‌സിനും ഒരു ഹെഡ്ജ് ഫണ്ടിനും വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ ജോലിയും ചിലർ ഒരു ബാധ്യതയായി കാണുന്നു,

2020-ൽ സുനക് ട്രഷറി മേധാവിയായിരുന്നപ്പോള്‍ കൊറോണ വൈറസ് പാൻഡെമിക്‍ കാലഘട്ടത്തില്‍ മാന്ദ്യം നേരിട്ട ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ നയിക്കുകയും COVID-19 ബാധിച്ച ബിസിനസുകളെയും തൊഴിലാളികളെയും സഹായിക്കുന്നതിനായി സർക്കാർ ഫണ്ടുകളില്‍ നിന്ന് കോടിക്കണക്കിന് പൗണ്ട് അദ്ദേഹം കൈമാറ്റം ചെയ്യുന്നതിന് മേൽനോട്ടം വഹിക്കുകയും ചെയ്തത് അദ്ദേങത്തിന്‍റെ ജനപ്രീതി കൂട്ടി.

കഴിഞ്ഞ വർഷം നേരിട്ട സാന്പത്തിക പ്രതിസന്ധിമൂലം ബ്രിട്ടന്റെ ജീവിതച്ചെലവ് മന്ദഗതിയിലായതിന് അദ്ദേഹം കനത്ത വിമർശനം നേരിട്ടിരുന്നു. 2020 ജൂണിൽ ലോക്ക്ഡൗൺ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തതിന് പോലീസ് അദ്ദേഹത്തിന് പിഴ ചുമത്തിയത് അദ്ദേഹത്തിന്റെ പ്രശസ്തിയെ ബാധിച്ചു. ഭാര്യ അക്ഷതാ മൂർത്തി വിദേശ വരുമാനത്തിന് നികുതി അടക്കുന്നതിൽ വീഴ്ച പറ്റിയതിനെ തുടര്‍ന്ന് ചിലർ അദ്ദേഹത്തെ വിമർശിച്ചു.

പെന്നി മോർഡൗണ്ട്, [ഹൗസ് ഓഫ് കോമൺസ് ലീഡർ]:

മുൻ അന്താരാഷ്‌ട്ര വ്യാപാര മന്ത്രിയായ മോർഡൗണ്ട് കൺസർവേറ്റീവ് നിയമനിർമ്മാതാക്കൾക്കിടയിൽ ജനപ്രിയയാണ്. പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാൻ എപ്പോഴും മുന്നിട്ടിറങ്ങുന്ന മോർഡൗണ്ട് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ശരിയായ സ്ഥാനാർത്ഥിയായിരിക്കുമെന്ന് ചിലർ വിശ്വസിക്കുന്നു. എന്നാല്‍‍ കൺസർവേറ്റീവ് സർക്കിളുകൾക്ക് പുറത്ത് 2014 ലെ റിയാലിറ്റി ടിവി ഷോ “സ്പ്ലാഷ്!” യിൽ പ്രത്യക്ഷപ്പെട്ടതിലൂടെ മാത്രം അറിയപ്പെടുന്ന പെന്നി മോർഡൗണ്ട് ഭൂരിപക്ഷം ബ്രിട്ടീഷുകാർക്കും ഇപ്പോഴും അജ്ഞാത വ്യക്തിയാണ്. ജോൺസന്റെ കാബിനറ്റിൽ മോർഡോണ്ട് ഒരു മുതിർന്ന പദവി വഹിച്ചിരുന്നില്ല. എന്നാല്‍ അഴിമതിയിൽ കറപിടിച്ച സർക്കാരിൽ നിന്ന് അകന്നു നില്‍ക്കുന്നതായി അവൾ പ്രഖ്യാപിച്ചതുമൂലം സ്വന്തം ഇമേജ് വളര്‍ത്താന്‍ പെന്നിക്ക് കഴിഞ്ഞു.

ബ്രെക്‌സിറ്റ് അനുകൂല പ്രചാരണത്തിൽ പെന്നി മൊർഡോണ്ട് ഒരു പ്രധാന പങ്ക് വഹിച്ചു. 2019-ൽ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യ വനിതയായിരുന്നു അവർ. പാർട്ടി നേതാവായ ജെറമി ഹണ്ടിന്റെ മറ്റൊരു സ്ഥാനാർത്ഥിയെ പിന്തുണച്ചതിനാൽ മൂന്ന് മാസത്തിനുള്ളിൽ ജോൺസൺ അവരെ നീക്കം ചെയ്തത് അവരുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ക്ക് തെളിവാണ്.

സുല്ല ബ്രാവർമാൻ, [എക്‌സ്-ഹോം സെക്രട്ടറി]

സുല്ല ബ്രാവർമാൻ,

ട്രസിന്റെ മന്ത്രിസഭയിലെ ആഭ്യന്തര സെക്രട്ടറി ആയിരുന്നു 42 കാരിയായ സുല്ല ബ്രാവർമാൻ. ട്രസിന്‍റെ “പ്രക്ഷുബ്ധമായ” പ്രീമിയർഷിപ്പിനെ വിമർശിച്ചുകൊണ്ട് ബുധനാഴ്ച വൈകി സുല്ല ആഭ്യന്തര സെക്രട്ടറി സ്ഥാനം രാജിവച്ചതോടെയാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വിവാദങ്ങളില്‍ താറുമാറായ രാത്രിക്ക് തുടക്കമിടുകയും, മണിക്കൂറുകൾക്ക് ശേഷം ട്രസിന്റെ തന്നെ രാജിയിൽ അവസാനിക്കുകയും ചെയ്ത നാടകങ്ങള്‍ ആരംഭിക്കുന്നത്. 2020-ൽ ഇംഗ്ലണ്ടിന്റെ അറ്റോർണി ജനറലായി മാറിയ മുൻ ബാരിസ്റ്റർ, ജോൺസണെ മാറ്റുവാനുള്ള നേതൃത്വ മത്സരത്തിൽ തുടക്കം കുറിച്ചതും ബ്രാവർമാനാണ്. വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു എന്നും സുല്ല ബ്രാവർമാൻ.

ഇമിഗ്രേഷനും തീവ്രവാദ വിരുദ്ധതയ്ക്കും മേൽനോട്ടം വഹിക്കുന്ന ഒരു ഉന്നത ഗവൺമെന്റ് തസ്തികയായ ഹോം സെക്രട്ടറിയായി ചുരുങ്ങിയ കാലയളവിൽ സ്ഥാനം വഹിച്ചപ്പോള്‍ തന്നെ ബ്രിട്ടനില്‍ കുടിയേറുന്നവരെ ശക്തമായി നേരിടുമെന്ന് ബ്രാവർമാൻ പ്രതിജ്ഞയെടുത്തു, ബ്രിട്ടനിൽ അനധികൃതമായി കുടിയേറുന്നവരെ ഒരു വിമാനത്തില്‍ റുവാണ്ടയിലേക്ക് നാടുകടത്തുന്നതാണ് തന്റെ “സ്വപ്നം” എന്ന് പരസ്യ പ്രഖ്യാപനം ബ്രട്ടനില്‍ വന്‍ ചര്‍ച്ചക്ക് വഴിതെളിച്ചു. മനുഷ്യാവകാശങ്ങൾ സംബന്ധിച്ച യൂറോപ്യൻ കൺവെൻഷനിൽ നിന്ന് യുകെയെ പിൻവലിക്കാനും അവർ ആഗ്രഹിച്ചിരുന്നു. ട്രേഡ് യൂണിയൻ പണിമുടക്കുകൾ മൂലമുണ്ടാകുന്ന യാത്രാ തടസ്സങ്ങൾക്കു കാരണം സമരങ്ങളെ പിന്തുണക്കുന്ന ഇടതു പക്ഷ പാരട്ടികളാണെന്നും അവര്‍ ഇടതുപക്ഷ വിങ്ങുകളാണെന്നുപറ‌ഞ്ഞ് അവരെ “tofu-eating wokerati.” എന്ന് പാര്‍ലിമെന്‍റില്‍ വിശേഷിപ്പിച്ചതോടെ അവർ വീണ്ടും വാർത്തകളിൽ ഇടം നേടി.

ബെൻ വാലസ് [ഡിഫൻസ് സെക്രട്ടറി]

കൺസർവേറ്റീവ് പാർട്ടിയിൽ ജനപ്രിയനാണ് 52 കാരനായ ബെന്‍ വാലസ് എന്ന സൈനികൻ. യുകെയുടെ പ്രതിരോധ ചെലവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടി നിരന്തരം വാദിക്കുന്ന ബെന്‍ കൺസർവേറ്റീവ് നിയമനിർമ്മാതാക്കൾക്കിടയിൽ സുപ്രസിദ്ധനാണ്. ബ്രിട്ടണ്‍ ഡിഫന്‍സ് സെക്രട്ടറി എന്ന നിലയില്‍ ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തോടുള്ള ബ്രിട്ടന്റെ പ്രതികരണത്തിൽ സർക്കാരന്‍റെ പ്രധാന ശബ്ദമായ വാലസ് ബ്രട്ടീഷുകാര്‍ക്കിടയില്‍ ശ്രദ്ധേയനാണ്. ബ്രട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് താല്‍പ്പര്യമില്ല എന്നും തന്റെ ഇപ്പോഴത്തെ ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അടുത്തിടെ തുടറന്നു പറഞ്ഞത് അദ്ദേഹത്തിന്‍റെ ജനപ്രീത വര്‍ദ്ധിപ്പിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഈ ആഴ്ച ആദ്യം, അദ്ദേങത്തിന്‍റെ പേരു കൂടി നിര്‍ദ്ദേശിച്ചുകൊണ്ട് ബെന്നിന് ഉയർന്ന ജോലി വേണോ എന്ന് ചോദിച്ചപ്പോൾ, “ഞാൻ എന്‍റെ നിലവിലെ ജോലി പൂർത്തിയാക്കുന്നത് വരെ എനിക്ക് പ്രതിരോധ സെക്രട്ടറിയായി തുടരണം” എന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോർട്ടുണ്ട്.

ബോറിസ് ജോൺസൺ [മുൻ പ്രധാനമന്ത്രി]

അഴിമതികളുടെ ഒരു പരമ്പരയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്താക്കപ്പെട്ട് ആഴ്ചകൾക്ക് ശേഷം ജോൺസൺ മടങ്ങിയെത്തി വീണ്ടും പ്രധാനമന്ത്രിയായി സ്വയം മുന്നോട്ട് വരുമെന്ന ഊഹാപോഹങ്ങൾ ബ്രട്ടനില്‍ ശക്തമാണ്. ഈ ഉഹാപോഹങ്ങളെ സാധൂകരിച്ചുകൊണ്ട് ട്രസ് രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി കൺസർവേറ്റീവ് സഖ്യകക്ഷികൾ ബോറിസ് ജോണ്‍സന്‍റെ മടങ്ങിവരുന്നതിന് പിന്തുണ അറിയിച്ചു രംഗത്തു വന്നുഎന്നത് ശ്രദ്ധേയമാണ്.

“പൊതുജനങ്ങളിൽ നിന്ന് ഒരു മാൻഡേറ്റ് ഉള്ള ഒരേയൊരു വ്യക്തി ബോറിസ് ജോൺസൺ ആണ്,”ന്ന് പാര്‍ലിമെന്റഗം മാർക്കോ ലോംഗി പറയുന്നു. “ജനങ്ങളിൽ നിന്നുള്ള ജനവിധി നിറവേറ്റാൻ കഴിയുന്ന ഒരേയൊരു വ്യക്തി അദ്ദേഹമാണ്” എന്നു വിശ്വസിക്കുന്ന നിരവധിപേര്‍ കണ്‍സര്‍വേറ്റുകള്‍ക്കിടയില്‍ ഉണ്ട്.

ഭരണകാലത്ത് നിരവധി വിവാദങ്ങളില്‍ പെട്ട വ്യക്തിയായിരുന്ന ബോറിസ് ജോണ്‍സണ്‍. ദേശീയ COVID-19 നിയന്ത്രണങ്ങൾ നിലവിലിരിക്കെ, അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നടന്ന മദ്യപാന പാർട്ടികളെക്കുറിച്ചുള്ള അഴിമതി കഥകൾ ജോൺസന്റെ ജനപ്രീതി തകർത്തു കളഞ്ഞു. ഡൗണിംഗ് സ്ട്രീറ്റിലെ കോവിഡ്-റൂൾ ലംഘനത്തെക്കുറിച്ച് അദ്ദേഹം ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ കള്ളം പറഞ്ഞോ എന്നതിനെക്കുറിച്ച് പാർലമെന്റിന്റെ പ്രത്യേകാവകാശ സമിതിയുടെ അന്വേഷണത്തെ അദ്ദേഹം ഇപ്പോഴും അഭിമുഖീകരിച്ചു വരുന്നു.

ബോറിസ് ജോണ്‍സണ്‍ ന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ട പലായനത്തിൽ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മുൻ സഖ്യകക്ഷികൾ ചേർന്നതിനെത്തുടർന്ന് ജൂലൈ 7 ന് രാജി പ്രഖ്യാപിക്കാൻ അദ്ദേഹം നിർബന്ധിതനാവുക ആയിരുന്നു.