1000ലധികം ഫോണ്‍വിളികള്‍ – വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫോണ്‍വിളി സ്ഥിരീകരിച്ച് ജയില്‍ ഡിഐജി

Print Friendly, PDF & Email

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ടിപി ചന്ദ്രശേഖര വധക്കേസ് പ്രതി കൊടി സുനിയും, തൃശ്ശൂരിലെ ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദും ആയിരത്തിലധികം ഫോണ്‍ വിളികള്‍ നടത്തിയിട്ടുണ്ടെന്നാണ് ഉത്തരമേഖലാ ഡിഐജിയുടെ കണ്ടെത്തല്‍. ജയിലിലെ ഫോണ്‍ വിളികളില്‍ ഉന്നതതല പോലീസ് അന്വേഷണം വേണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഫോണ്‍ വിളി അന്വേഷിക്കാന്‍ നിലവില്‍ ജയില്‍ വകുപ്പിന് സാങ്കേതിക സംവിധാനങ്ങളിലെന്നും പരിമിതികളുണ്ടെന്നും വ്യക്തമാക്കിയാണ് സമഗ്രമായ പൊലീസ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യ്തുകൊണ്ടുള്ള റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. വിയ്യൂര്‍ ജയിലില്‍ ഉദ്യോഗസ്ഥതലത്തില്‍ സമഗ്ര ശുദ്ധീകരണം വേണമെന്നും ഡിഐജി പറയുന്നു. തടവുകാരുടെ വഴിവിട്ട നീക്കങ്ങള്‍ക്ക് ചില ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്.

എന്നാല്‍ തന്നെ കൊലപ്പെടുത്താന്‍ റഷീദ് ക്വട്ടേഷന്‍ ഏറ്റെടുത്തുവെന്ന കൊടിസുനിയുടെ മൊഴിയില്‍ കഴമ്പില്ലെന്നാണ് ഡിഐജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും സൂചനയുണ്ട്. കൊടിസുനിയും റഷീദും ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ തമ്മില്‍ പരസ്പര സൗഹൃദമുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ആ സാഹചര്യത്തില്‍ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് വ്യക്തമാക്കുന്നത്. എങ്കിലും ഈ ആരോപണവും പോലീസ് അന്വേഷിക്കണമെന്ന് ശുപാര്‍ശയുണ്ട്.

അതേസമയം, വിയ്യൂര്‍ ജയിലിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലും മിന്നല്‍ പരിശോധനകള്‍ നടന്നിരുന്നു. പൂജപ്പുരയില്‍ നിന്ന് അനുവദനീയമല്ലാത്ത ഒന്നുംതന്നെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. ഒരേ സമയം നൂറ്റി അറുപതോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ജയിലിലെ പരിശോധന. ബീഡിയും ലൈററ്റുകളും മാത്രമാണ് പിടികൂടിയത്. ദക്ഷിണ മേഖലയിലെ ജയിലുകളില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയിരുന്നു.

പാര്‍പ്പിക്കുന്ന ജയിലിലെ സൂപ്രണ്ടാണ് കൊടി സുനി, പിണറായിയോട് പറഞ്ഞിട്ട് കാര്യമില്ല; ഫോണ്‍വിളിയില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു.

  •  
  •  
  •  
  •  
  •  
  •  
  •