പതിനൊന്ന് ദിവസം നീണ്ടുനിന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് വിരാമം.

Print Friendly, PDF & Email

ഇസ്രയേലും പാലസ്‌തീൻ തീവ്രവാദഗ്രൂപ്പായ ഹമാസും തമ്മില്‍ നടന്ന സംഘർഷം അവസാനിപ്പിക്കാന്‍ ധാരണ. ഈജിപ്‌തിന്‍റേയും ഖത്തറിന്‍റേയും നേതൃത്വത്തില്‍ നടന്ന മദ്ധ്യസ്ഥ ചര്‍ച്ചകൾക്ക് ഒടുവിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നുവെന്ന് ഹമാസ് അറിയിച്ചു. അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളുടെ നിരന്തര അഭ്യര്‍ത്ഥനകൂടി മാനിച്ച് ഇസ്രയേല്‍ കാബിനറ്റും വെടിനിര്‍ത്തല്‍ അംഗീകരിച്ചു. ഇതോടെ പതിനൊന്ന് ദിവസം നീണ്ടുനിന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനാണ് വിരാമം ആയത്. സംഘര്‍ഷങ്ങളില്‍ ഇതുവരെ 232 പലസ്‌തീന്‍കാരും 12 ഇസ്രയേലികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വെടിനിര്‍ത്തല്‍ നിലവില്‍വന്നതോടെ ഗാസയിലെ ജനങ്ങള്‍ പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ആഘോഷങ്ങളുമായി തെരുവിലിറങ്ങി.

May be an image of 2 people, people standing and outdoors

11 ദിവസങ്ങള്‍ നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഹമാസ് തീവ്രവാദികൾ ഇസ്രായേലിന് നേരെ 4,000 ത്തിലധികം റോക്കറ്റുകൾ പ്രയോഗിച്ചു, ചിലത് ടെൽ അവീവ് വരെ എത്തി. ഇസ്രായേലിൽ 5 വയസുള്ള ആൺകുട്ടിയും 16 വയസുള്ള പെൺകുട്ടിയും ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. കൊറോണ വൈറസ് പകർച്ചവ്യാധിയെത്തുടർന്ന് 6.5 ശതമാനം ഇടിഞ്ഞിരുന്ന ഇസ്രയേല്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടായ നഷ്ടം 540 ദശലക്ഷം ശേക്കെലിൽ (166 മില്യൺ ഡോളർ) എത്തിയിട്ടുണ്ടെന്ന് ഇസ്രായേൽ നിർമാതാക്കളുടെ സംഘടന തന്നെ പറയുന്നു. പലസ്തീൻ തീവ്രവാദികളും തമ്മിലുള്ള പോരാട്ടം സാമ്പത്തിക വീണ്ടെടുക്കൽ തടയുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി.

a person standing in front of a building
ഗാസയില്‍ തകര്‍ക്കപ്പെട്ട പാര്‍പ്പിട സമുഛയങ്ങള്‍

ഇസ്രായേല്‍ നടത്തിയ ബോംബ് വര്‍ഷത്തില്‍ ഗാസ മേഖല തകര്‍ക്കപ്പെട്ടിരിക്കുകയാണ്. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 66 കുട്ടികളും 39 സ്ത്രീകളും ഉൾപ്പെടെ 243 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 1,910 പേർക്ക് പരിക്കേറ്റു. 25 മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ 200 തീവ്രവാദികൾ ആണ് ഇസ്രായേല്‍ ആകമണത്തില്‍ കൊല്ലപ്പെട്ടത്. ഗറില്ല യുദ്ധത്തിനായും ആയുധങ്ങള്‍ സംഭരിക്കുന്നതിനായും ഹമാസ് നിര്‍മ്മിച്ച 100 കിലോമീറ്ററിലധികം (60 മൈൽ) തീവ്രവാദ തുരങ്കങ്ങളാണ് ഇസ്രയേല്‍ തകര്‍ത്തത് . 16,800 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഗാസയിലെ ഭവന മന്ത്രാലയം പറയുന്നു. അതിൽ 1,000 എണ്ണം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. 1,800 എണ്ണം താമസിക്കാൻ പറ്റാത്തവിധം തകര്‍ക്കപ്പെട്ടു,

a building with smoke coming out of it

ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തിലൂടെ ഏതാണ്ട് 100 മില്യണ്‍ ഡോളറിന്‍റെ നാശനഷ്ടങ്ങളാണ് ഹമാസ് നയന്ത്രിക്കുന്ന ഗാസ മേഖലയില്‍ ഉണ്ടായതെന്ന് കണക്കാക്കപ്പെടുന്നു. ഗാസയിലെ വ്യാവസായിക മേഖല പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. വ്യവസായ മേഖലക്ക് 40 ദശലക്ഷം ഡോളർ നാശനഷ്ടമുണ്ടായതായി ഹമാസ് മീഡിയ ഓഫീസ് കണക്കാക്കുന്നു. 22 ദശലക്ഷം ഡോളർ ഊർജ്ജമേഖലയ്ക്ക് നാശനഷ്ടമുണ്ടാക്കി. കാര്‍ഷിക മേഖലയില്‍ ഏകദേശം 27 മില്യൺ ഡോളർ നാശനഷ്ടമുണ്ടായതായി ഗാസയിലെ കാർഷിക മന്ത്രാലയം കണക്കാക്കുന്നു, അതിൽ ഹരിതഗൃഹങ്ങൾ, കാർഷിക ഭൂമി, കോഴി ഫാമുകൾ എന്നിവ ഉൾപ്പെടുന്നു. പാലസ്തീനികൾക്ക് ജലസൗകര്യങ്ങൾ പൂര്‍ണ്ണമായും ഇല്ലാതായെന്ന് ഐക്യരാഷ്ട്രസഭയുടെ വിവിധ ഗ്രൂപ്പുകള്‍ അറിയിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •