അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിക്കെതിരെ കോൺഗ്രസിന്റെ ഹർജി ദില്ലി ഹൈക്കോടതി തള്ളി.

Print Friendly, PDF & Email

അക്കൗണ്ടുകൾ മരവിപ്പിച്ചനടപടിക്കെതിരെ കോൺഗ്രസിന്റെ ഹർജി ദില്ലി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്ര കുമാർ കൗരവ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. 2014-15, 2015-16, 2016-17 എന്നിങ്ങനെ തുടർച്ചയായി മൂന്ന് വർഷമായി അധികാരികൾ ആരംഭിച്ച നികുതി പുനർനിർണയ നടപടിക്കെതിരെ രാഷ്ട്രീയ പാർട്ടി നൽകിയ ഹർജികളിൽ ഹൈക്കോടതി മാർച്ച് 20 ന് ഉത്തരവ് മാറ്റി. 100 കോടിയിലധികം രൂപ കുടിശ്ശിക വരുത്തിയതിന് കോൺഗ്രസിന് ആദായനികുതി വകുപ്പ് നൽകിയ നോട്ടീസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിൻ്റെ ഉത്തരവിൽ ഇടപെടാൻ അടുത്തിടെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

നാല് ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ 11 അക്കൗണ്ടുകളും ഒരു മാസം മുന്‍പാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. പാര്‍ട്ടിക്ക് കിട്ടിയ 199 കോടി രൂപ സംഭാവനയില്‍ 14 ലക്ഷം രൂപ അനധികൃതമെന്ന് ചൂണ്ടിക്കാട്ടി 210 കോടി രൂപ പിഴ ചുമത്തിയിരുന്നു. എംപിമാര്‍ നല്‍കിയ സംഭാവനയാണെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം അവഗണിച്ചാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഇതിന് പിന്നാലെ 115 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു.

രാഷ്രീയ പാര്‍ട്ടികൾ ആദായ നികുതി നല്‍കേണ്ടതില്ലെന്നാണ് നിലവിലെ ചട്ടമെന്നിരിക്കേ ബിജെപിയടക്കം ഒരു പാര്‍ട്ടിയും നികുതി നല്‍കുന്നില്ലെന്നും, കോണ്‍ഗ്രസിനെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും നേതാക്കള്‍ ആരോപിക്കുന്നു. രാഷ്രീയ പാര്‍ട്ടികൾ ആദായ നികുതി നല്‍കേണ്ടതില്ലെന്നാണ് നിലവിലെ ചട്ടമെന്നിരിക്കേ ബിജെപിയടക്കം ഒരു പാര്‍ട്ടിയും നികുതി നല്‍കുന്നില്ലെന്നും, കോണ്‍ഗ്രസിനെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു നേതാക്കളുടെ വാദം

2018-19 ലെ മൂല്യനിർണ്ണയ വർഷത്തിൽ 199 കോടി രൂപയിലധികം വരുമാനം കണക്കാക്കിയപ്പോൾ മൂല്യനിർണ്ണയ ഉദ്യോഗസ്ഥൻ 100 കോടിയിലധികം നികുതി ആവശ്യം ഉന്നയിച്ചിരുന്നു.