പഞ്ചാബ് സ്ഫോടനത്തിനു പിന്നില്‍ പാക്കിസ്ഥാന്‍റെ കരങ്ങള്‍…?

Print Friendly, PDF & Email

ഇന്നലെ രാത്രി, മൊഹാലിയിലെ പഞ്ചാബ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്ത് നടന്ന ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍റെ പങ്ക്. പാക്കിസ്ഥാനിൽ നിർമ്മിച്ച റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് അഥവാ ആർപിജിയാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. പാക്കിസ്ഥാനിലുള്ള ഖാലിസ്ഥാൻ ഭീകരൻ ഹർവീന്ദർ സിംഗ് “റിൻഡ”യുടെ അനുയായികള്‍ സ്‌ഫോടനം നടക്കുമ്പോൾ പഞ്ചാബ് ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റിന്റെ കെട്ടിടത്തിന് ചുറ്റും പതിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊബൈൽ ഫോണുകളുടെ ഡാറ്റ ഡംപ് നടത്തിയതിന് ശേഷമാണ് ഇതിന്റെ തെളിവുകൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൊഹാലി പോലീസ് നിരവധി പ്രതികളെ പിടികൂടി ചോദ്യം ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച ലോഞ്ചർ പോലീസ് കണ്ടെടുത്തിട്ടുണ്ട്, എല്ലാ സൂചനകളും സൂക്ഷ്മമായി പിന്തുടരുകയാണ്.

See the source image
സ്ഫോടനത്തിനുപയോഗിച്ച പാക്കിസ്ഥാന്‍ നിര്‍മ്മിത റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ്ന്‍റെ ഭാഗം

റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് അഥവാ ആർപിജി പ്രയോഗിച്ചു പോലീസ് ആസ്ഥാനത്ത് നടത്തിയ സ്ഫോടനത്തില്‍ കെട്ടിടത്തന്‍റെ ജനാലകളും ഫോൾസ് സീലിംഗിന്റെ ഒരു ഭാഗവും തകര്‍ന്നതൊഴിച്ചാല്‍ ആളപായമോ മറ്റ് നാശന്ഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിർത്തിക്കപ്പുറത്ത് നിന്ന് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഡ്രോൺ വഴി എത്തിക്കുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു പോലീസ് ആസ്ഥാനത്തു തന്നെ നടത്തിയ പുതിയ സ്‌ഫോടനം സംസ്ഥാനത്ത് സുരക്ഷാ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളായ ഇന്റലിജൻസ് ബ്യൂറോ (ഐബി), റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ), മിലിട്ടറി ഇന്റലിജൻസ് (എംഐ), അതിർത്തി രക്ഷാ സേനയുടെ (ബിഎസ്എഫ്) രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയ അന്വേഷണ വിഭാഗങ്ങള്‍ സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •