ലോകത്തിലെ ആദ്യത്തെ പറക്കും കാറിന് യുഎസ് സർക്കാർ അംഗീകാരം നൽകി.

Print Friendly, PDF & Email

തത്വത്തില്‍ പറക്കും കാറുകൾ ഒടുവിൽ യാഥാർത്ഥ്യമായി. പറന്നുയരാൻ കഴിയുന്ന കാറുകൾ പല കമ്പനികള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും, അവയിൽ മിക്കതിനും യഥാർത്ഥത്തിൽ പറന്നുയരാൻ കഴിയില്ല. കാരണം തദ്ദേശീയ സര്‍ക്കാരുകളുടെ അനുമതി അവക്കില്ല എന്നതുതന്നെ. അതിനാല്‍, നിയമപരമായി അത്തരം കാറുകള്‍ നിലവിലില്ല. ഈ സാഹചര്യത്തിലാണ് അമേരിക്കൻ ഗവൺമെന്റ് ഒരു പറക്കും കാർ പ്രോട്ടോടൈപ്പിന് ആവശ്യമായ അനുമതികൾ നല്‍കി ചരിത്രം കുറിച്ചത്.

അലഫ് എയറോനോട്ടിക്സ് എന്ന എയറോനോട്ടിക്സ് കമ്പനി 2022 ഒക്‌ടോബറിൽ രൂപകല്‍പ്പന ചെയ്ത് വ്യാവസായിക ഉൽപ്പാദനത്തിന് അടുത്തുനിൽക്കുന്ന ഫ്ലൈയിംഗ് മോഡൽ പറക്കും കാറുകൾക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. അതോടെ പരിമിതമായിട്ടാണെങ്കിലും എഫ്‌എഎ സ്‌പെഷ്യൽ എയർവേർത്തിനസ് സർട്ടിഫിക്കേഷൻ നേടുന്ന ആദ്യത്തെ കമ്പനിയായി അലഫ് എയ്‌റോനോട്ടിക്‌സ് മാറി.

എല്ലാ എയർ ക്രാഫ്റ്റുകളും അവയുടെ എയർ യോഗ്യതയും കൈകാര്യം ചെയ്യുന്ന യുഎസിന്റെ ഭരണ സമിതിയാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA ). അവര്‍ പറക്കും കാറുകളുടെ നിര്‍മ്മാണവും പുരോഗതിയും നിരന്തരം നിരീക്ഷിക്കുകയും ഇലക്ട്രിക് ഫ്ലൈയിംഗ് കാറുകളുടെ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫ്, ലാൻഡിംഗ് (eVTOL) വാഹനങ്ങൾക്കായി പ്രത്യേകമായി നയങ്ങൾ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇതോടെ അലഫ് എയറോനോട്ടിക്സ് എന്ന കമ്പനിക്ക് തങ്ങളുടെ കാറുകള്‍ക്ക് യഥേഷ്ടം പറക്കല്‍ പരീക്ഷണങ്ങള്‍ നടത്തുവാന്‍ കഴിയും. ഫെഡറൽ റെഗുലേഷൻസ് കോഡ് അനുസരിച്ച്, വിമാനത്തിന്റെ വികസനത്തിലും പരീക്ഷണ ഘട്ടങ്ങളിലും എന്തെങ്കിലും പരാജയങ്ങൾ, തകരാറുകൾ അല്ലെങ്കിൽ വൈകല്യങ്ങൾ ഉണ്ടായാല്‍ FAA- യിൽ റിപ്പോർട്ട് ചെയ്യാൻ ഈ സർട്ടിഫിക്കറ്റ് ഉടമ ബാധ്യസ്ഥനാണ്. ഗവേഷണത്തിലിരിക്കുന്ന വാഹനത്തിന്റെ സുരക്ഷയും വ്യക്തിഗത, നിയന്ത്രിത, ലൈറ്റ് സ്‌പോർട്‌സ്, പരീക്ഷണാത്മക, പ്രത്യേക ഉദ്ദേശ്യ ഫ്ലൈറ്റുകൾ എന്നിവയുൾപ്പെടെ വിവിധ തരം ഫ്ലൈറ്റുകൾക്ക് അംഗീകൃത യു.എസ്. വ്യോമാതിർത്തിക്കുള്ളിൽ പ്രവർത്തിക്കാനുള്ള അനുയോജ്യതയും ഉറപ്പാക്കുന്നതിനുള്ള കർശനമായ പ്രക്രിയയാണ് എഫ്എഎ പിന്തുടരുന്നത്. സാധാരണഗതിയിൽ, ഈ സർട്ടിഫിക്കറ്റുള്ള വിമാനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കോ യാത്രക്കാരെ കയറ്റാനോ കഴിയില്ല.

“എഫ്‌എഎയിൽ നിന്ന് ഈ സർട്ടിഫിക്കേഷൻ ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. “ഇത് വിമാനങ്ങൾക്ക് ഒരു ചെറിയ ചുവടുവെപ്പാണ്, പക്ഷേ കാറുകൾക്ക് ഒരു വലിയ കുതിച്ചുചാട്ടവും. പറക്കും കാറുകള്‍ യാഥാര്‍ത്ഥ്യം ആകുന്നതോടെ ആളുകൾക്ക് പരിസ്ഥിതി സൗഹൃദവും വേഗതയേറിയതുമായ യാത്രാമാർഗം ലഭിക്കുന്നതിനും വ്യക്തികൾക്കും കമ്പനികൾക്കും ഓരോ ആഴ്ചയും എണ്ണമറ്റ മണിക്കൂറുകൾ ലാഭിക്കുന്നതിനും സഹായിക്കും” എന്ന് ” അലഫ് എയ്‌റോനോട്ടിക്‌സ് സിഇഒ ജിം ദുഖോവ്‌നി പറഞ്ഞു.

അലെഫ് മോഡൽ എ അതിന്റെ ഉപയോക്താക്കൾക്ക് റോഡുകളിൽ വാഹനമോടിക്കാനും ട്രാഫിക്കിന് മുകളിൽ പറക്കാനുമുള്ള അതുല്യമായ കഴിവ് വാഗ്ദാനം ചെയ്യുന്നു. മോഡൽ എ, ഇവിക്ക് 200 മൈൽ അല്ലെങ്കിൽ ഏകദേശം 322 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ട്, അല്ലെങ്കിൽ ഒറ്റ ചാർജിൽ 110 മൈലോ 177 കിലോമീറ്ററോ പറക്കാൻ കഴിയും.

രൂപകൽപ്പനയുടെ കാര്യത്തിൽ, വാഹനത്തിന്റെ ബോഡിയിൽ സംയോജിപ്പിച്ചിരിക്കുന്ന എട്ട് പ്രൊപ്പല്ലറുകളാണ് ഇതിന്റെ സവിശേഷത. കാറിൽ പരമാവധി രണ്ട് ഭാരം കുറഞ്ഞ വ്യക്തികൾക്ക് മതിയായ ഇരിപ്പിടമുണ്ട്. എന്നിരുന്നാലും, കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന പറക്കും കാറുകൾ വികസിപ്പിക്കാനുള്ള ഭാവി പദ്ധതികൾ അലീഫിനുണ്ട്.

വ്യക്തികളിൽ നിന്നും കമ്പനികളിൽ നിന്നും അവരുടെ ഫ്ലൈയിംഗ് ഇവിക്ക് മുൻകൂട്ടിയുള്ള ഓർഡറുകൾ ലഭിച്ചു കഴിഞ്ഞു എന്ന് അലെഫ് അവകാശപ്പെടുന്നു. ഫ്ലയിങ് ഇവി വാങ്ങുവാന്‍ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് പൊതു മുന്‍ഗണനാ ക്രമത്തില്‍ $150 അടച്ച് വാഹനം ബുക്ക് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ഉയർന്ന മുൻഗണനയുള്ള ക്രമത്തിന് $1,500 നൽകിക്കൊണ്ട് കാർ മുൻകൂട്ടി ഓർഡർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. ഫ്ലൈയിംങ് ഇവി കാറിന്റെ അവസാന വില 299,999 ഡോളറാണ്, അതായത് ഏകദേശം 2.46 കോടി രൂപ ആകുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.