പൊലീസ് ഇടപെട്ട് വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിച്ചു. നിരാഹാര സമരം അവസാനിപ്പിച്ച് സിസ്റ്റർ ലൂസി കളപ്പുര

Print Friendly, PDF & Email

കോണ്‍വെന്‍റില്‍ നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കി ഉത്തരവിടാന്‍ കോടതിക്കു കഴിയില്ല എന്ന സുപ്രീം കോടതിയുടെ ഉത്തരവിനു പിന്നാലെ സിസ്റ്റര്‍ ലൂസിയെ പുകച്ചു പുറത്തു ചാടിക്കാന്‍ വൈദ്യുതിയും വെള്ളവും നിക്ഷേധിച്ച എഫ്സിസി അധികൃതരുടെ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസിയുടെ നിരാഹാര സമരം. മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളമുണ്ട പൊലീസെത്തി വിഛേദിച്ച വൈദ്യുതി പുനസ്ഥാപിച്ചതോടെ സിസ്റ്റര്‍ ലൂസി സമരം അവസാനിപ്പിച്ചു.

സി. ലൂസി കളപ്പുര. Photo: TOI
കാരയ്ക്കമല എഫ്സിസിക്ക് മുൻപിൽ വൈകിട്ട് അഞ്ച് മണി മുതൽ രാത്രി ഒൻപതര വരെ
സിസ്റ്റര്‍ ലൂസി കളപ്പുര നടത്തിയ നിരാഹാര സമരം.

കാരക്കാമലഎഫ്സിസി കോവെന്‍റ് അധികൃതരുടെ ഉപദ്രവം മൂലം തനിക്ക് മഠത്തില്‍ ജീവിക്കുവാന്‍ പറ്റുന്നില്ലന്ന് ലൂസി പരാതിയില് പറയുന്നു. മുറിക്ക് പുറത്തുള്ള വരാന്തയിലെ വൈദ്യുതിയും ജലവും മദർ സൂപ്പീരിയർ വിച്ഛേദിച്ചിരിക്കുകയാണ്. കാരക്കാമല കോൺവെൻ്റിൽ സിസ്റ്റര്‍ താമസിക്കുന്ന മുറിയുടെ വാതിലും സ്വിച്ച് ബോർഡും മഠം അധികൃതര്‍ നശിപ്പിച്ചിരിക്കുകയാണെന്നും നശിപ്പിക്കപ്പെട്ട വാതിലും സ്വിച്ച് ബോർഡും നന്നാക്കാൻ അധികൃതർ ഇതുവരെ തയ്യാറാകാത്തതിനാൽ മുറി താമസയോഗ്യമല്ല എന്നും സിസ്റ്റര്‍ പരാതിപ്പെടുന്നു. ഇക്കാര്യം കാണിച്ച് വെള്ളമുണ്ട പൊലീസിൽ കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ ലൂസി പരാതി നൽകിയത്. പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുക്കാത്തതിലായിരുന്നു പ്രതിഷേധം. കാരയ്ക്കമല എഫ്സിസിക്ക് മുൻപിലാണ് ലൂസി കളപ്പുര നിരാഹാരമിരുന്നത്. തുടര്‍ന്ന് വെള്ളമുണ്ട പോലീസ് എത്തി വൈദ്യുതി കണക്‍ഷന്‍ പുനസ്ഥാപിക്കുകയുമായിരുന്നു.

മഠത്തിൽ പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപെട്ട് സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സിസ്റ്ററിനെ മഠത്തിൽ നിന്ന് പുറത്താക്കുവാനുള്ള ഉത്തരവ് പുറപ്പെടുവിക്കുവാനും മഠത്തിനുള്ളില്‍ സംരക്ഷണം നൽകാനും ആവില്ലെന്നും മറ്റ് എവിടെയെങ്കിലും താമസിക്കുകയാണെങ്കിൽ സുരക്ഷ നൽകാമെന്നും ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ താമസിക്കുന്ന കാരയ്ക്കാ കോൺവെന്റിലെ താമസവുമായി ബന്ധപ്പെട്ട ഹർജി എത്രയും വേഗം തീർപ്പാക്കണമെന്ന് മുൻസിഫ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കോൺവെന്റിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി മജിസ്ട്രേറ്റ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.

https://www.facebook.com/groups/704774046661176/permalink/11962088608