മൈസൂരുവില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി.

Print Friendly, PDF & Email

മൈസൂരുവില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ അക്രമികള്‍ മര്‍ദിച്ച് അവശനാക്കി. ചൊവ്വാഴ്ച വൈകുന്നേരം 7.30ഓടെയാണ് ഡല്‍ഹി സംഭവത്തെ അനുസ്മരിപ്പിക്കും വിധം നാടിനെ നടുക്കിയ സംഭവം മൈസൂരില്‍ നടന്നത്. വൈകിട്ട് ഏഴരയോടെ ചാമുണ്ഡി ഹില്‍സില്‍നിന്ന് മടങ്ങുകയായിരുന്നു പെണ്‍കുട്ടിയും യുവാവും. ഈ സമയം ഒരുസംഘം ഇവരെ വളയുകയും പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇവര്‍ പണം നല്‍കാന്‍ വിസമ്മതിച്ചു. ഇതിനു പിന്നാലെ സംഘത്തിലെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. മറ്റുള്ളവര്‍ ആണ്‍സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. മൈസൂരുവിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിനിയാണ്‌ പെണ്‍കുട്ടി. അക്രമികള്‍ ഇപ്പോഴും ഒളിവിലാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെയും യുവാവിന്റെയും നില മെച്ചപ്പെട്ടുവരുന്നതായും ഉന്നതവൃത്തങ്ങളെ ദശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികളെ പിടികൂടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കര്‍ണാടക ഡി.ജി.പിക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ നിര്‍ദേശം നല്‍കി. മൈസൂരു പോലീസ് കമ്മിഷണര്‍ ഡോ. ചന്ദ്രഗുപ്ത സംഭവസ്ഥലം സന്ദര്‍ശിക്കുകയും വിവിധ സംഘങ്ങള്‍ രൂപവത്കരിച്ച് കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

  •  
  •  
  •  
  •  
  •  
  •  
  •