കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി: കാരുണ്യ സ്പര്‍ശനത്തിന്റെ ഒരു വര്‍ഷം
പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സ്വപ്ന സമാനമായ പദ്ധതികള്‍ നടപ്പില്‍ വരുത്തി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി. കൂട്ടായ്മയുടെ ഒത്തൊരുമ കൊണ്ട് ഒരു സാമൂഹിക സംഘടനക്ക് എന്തെ ല്ലാം ചെയ്യാന്‍ കഴിയും എന്ന് തങ്ങളുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ചു കഴിഞ്ഞു കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റിയിലൂടെ ഒരു പറ്റം മ ലയാളികള്‍. ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ പ്രവര്‍ത്തനങ്ങളിലെ താളപ്പിഴകളില്‍ പ്രതിക്ഷേധിച്ച് കേരള സമാജം ഈസ്റ്റ് സോണ്‍ പ്രവര്‍ ത്തകര്‍ ഒറ്റക്കെട്ടായി കേരള സമാജത്തിന്റെ പടിയിറങ്ങുമ്പോള്‍ സാമൂഹിക പ്രവര്‍ത്തന രംഗത്ത് മലയാളി വിജയഗാഥയുടെ തുടക്കം കുറിക്കലാകുമെന്ന് അധികമാരും കരുതിയിരുന്നില്ല.

എന്നാല്‍ എല്ലാവരേയും അത്ഭുത സ്തംബ്ദരാക്കികൊണ്ട് ഒരുപക്ഷെ രാജ്യത്തെ തന്നെ ആദ്യ സംരംഭമായ കാന്‍സര്‍ കെയര്‍ ഓണ്‍ വീല്‍ എന്ന എല്ലാവിധ കാന്‍സറുകളേയും മുന്‍കൂട്ടി കണ്ടുപിടിക്കുവാന്‍ കഴിയുന്ന സമ്പൂര്‍ണ്ണ മൊബൈല്‍ ലാബ് യൂണിറ്റിനെ 2018 ഫെബ്രുവരി 25ന് പുറത്തിറക്കി കൊണ്ട് കേരള സമാജം ചാരിറ്റബിള്‍ സൊസൈ റ്റിയുടെ ഉദ്ഘാടനം നടത്തി ആരോഗ്യ മേഖലയില്‍ സാമൂഹിക സേവനത്തിന്റെ ഒരു പുതിയ പാത തുറക്കുവാന്‍ കഴിഞ്ഞു. ഇന്ന് ബെംഗളൂരുവിലെ കാന്‍സര്‍ ചികിത്സ രംഗത്തെ പ്രമുഖ ഹോസ് പിറ്റലുകളുമായി സഹകരിച്ചുകൊണ്ട് ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കേരള സ മാജം ചാരിറ്റബിള്‍ സൊസൈറ്റി നടത്തിവരുന്നത്.
പ്രാരംഭ ദശയില്‍ തന്നെ കാന്‍സറിന്റെ എല്ലാവിധ വ കഭേദങ്ങളും കണ്ടെത്തുവാനുള്ള ശാസ്ത്ര സാങ്കേതിക വിദ്യയുടെ അത്യന്താധുനിക ഉപകരണങ്ങള്‍ മൊബൈല്‍ യൂണിറ്റില്‍ സ്ഥാപിച്ച് ജനങ്ങളുടെ അടുത്തേക്കു പോയി രോഗ സാധ്യത ഉള്ളവരെ കണ്ടെത്തി ചികിത്സ ആരംഭിക്കുന്ന സംരംഭം രാജ്യത്ത് പ്രമുഖ കാന്‍സര്‍ ഹോസ്പിറ്റലുകളില്‍ പോലും ഇല്ലെന്നിരിക്കെയാണ് കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റിയുടെ കാന്‍സര്‍ കെയര്‍ ഓണ്‍ വീല്‍ സംരംഭം ശ്രദ്ധേയമാകുന്നത്. ഹോസ്പിറ്റലുകളില്‍ ഏതാണ്ട് 15000ത്തോളം രൂപ ചിലവ് വരുന്ന പരിശോധന തികച്ചും സൗജന്യമായിട്ടാണ് കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റിയുടെ മൊബൈല്‍ യൂണിറ്റിലൂടെ ചെയ്യുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയം.
കാന്‍സര്‍ രോഗം ആരംഭദശയില്‍ തന്നെ നിര്‍ണ്ണയിക്കുന്നതിനുള്ള ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ പൂര്‍ണ്ണമായും വികസിപ്പിച്ചെടുത്ത ലാബട്ടറി സംവിധാനത്തോടുകൂടിയ മൊബൈല്‍ യൂണിറ്റാണ് കാന്‍സര്‍ കെയര്‍ ഓണ്‍വീല്‍. പ്രാരംഭ ദശയിലുള്ള കാന്‍സര്‍ കണ്ടെത്തുന്ന തിനായി ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കണ്ടെത്തുന്നതിനുള്ള അനലൈസറായ വിഡാസ് രക്ത പരിശോധനക്കുള്ള ഹെമിറ്റോളജി അനലൈസര്‍ ശരീരകോശങ്ങളിലെ താപവിതിയാനങ്ങള്‍ കണ്ടെത്തി രോഗനിര്‍ണ്ണയം നടത്തുന്ന ഇന്‍ഫ്രാറെഡ് തെര്‍മല്‍ ഇമാജിങ് സിസ്റ്റം തുടങ്ങി ഒരു കോടിയിലേറെ ചിലവ് വരുന്നതും ഫലനിര്‍ണ്ണയം തികച്ചും കംപ്യൂട്ടറൈസ്ഡ് ആയതുമായ ആധുനിക ടെക് നോളജിയുടെ ഈ സഞ്ചരിക്കുന്ന സമ്പൂര്‍ണ്ണ കാന്‍സര്‍ നിര്‍ണ്ണയ യൂണിറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളെല്ലാം ഇറക്കു മതി ചെയ്തതാണ്. സന്നദ്ധ സംഘടനകളുടെ താല്‍പര്യമനുസരിച്ച് ആസൂത്രണം ചെ യ്യുന്ന കാന്‍സര്‍ നിര്‍ണ്ണയ പരിശോധന ക്യാംപുകളില്‍ മൊബൈല്‍ യൂണിറ്റുമായി ചെന്ന് തികച്ചും സൗജന്യമായിട്ട് കാന്‍സര്‍ നിര്‍ണ്ണയ പരിശോധന നടത്തുകയാണ് കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പത്തോളം ക്യാംപുകള്‍ നടത്തുവാന്‍ സൊ സൈറ്റിക്ക് കഴിഞ്ഞു. ബെം ഗളൂരു നഗരസഭക്കു കീഴിലുള്ള എല്ലാ ശുചീകരണ തൊഴലാളികളിലും കാന്‍സര്‍ നിര്‍ണ്ണയ പരിശോധന നടത്തുവാന്‍ ബിബിഎംപിയുടെ ആവശ്യാനുസരണം കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി തയ്യാറെടു പ്പ് നടത്തിവരുകയാണ്. കാന്‍സര്‍ കെയര്‍ ഓണ്‍ വീലിനേപറ്റി കേട്ടറിഞ്ഞ കേരള ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ കാന്‍സര്‍ കെയര്‍ ഓണ്‍ വീലിന്റെ സേവനം കേരളത്തിലേക്കും ആവശ്യപ്പെട്ടു കഴഞ്ഞു.

കാന്‍സര്‍ ഒരു മാരക രോഗമല്ലെന്നും പ്രാരംഭ ഘട്ടത്തിലുള്ള രോഗനിര്‍ണ്ണയം സാദ്ധ്യമാക്കിയാല്‍ ഏത് കാന്‍സര്‍ രോഗത്തേയും പൂര്‍ണ്ണ മായും സുഖപ്പെടത്തുവാന്‍ കഴിയുമെന്നും വൈദ്യശാസ്ത്രം ഉറപ്പു നല്‍കുന്നുണ്ട്. രോഗം വഷളാകുമ്പോളായിരിക്കും പലപ്പോഴും രോഗ നിര്‍ണ്ണയം സാധ്യമാകുന്നത്. ഇതുകൊണ്ടാണ് കാന്‍സറിനെ ഭയത്തോടെ സമൂഹം കാണുന്നത്. ഇതിനൊരു അറുതി വരുത്തുകയാണ് കേരളസമാജം ചാരറ്റബിള്‍ സൊസൈറ്റി കാന്‍സര്‍ കെ യര്‍ ഓണ്‍ വീല്‍ പദ്ധതിയിലൂടെ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത്.
അഞ്ച് നിര്‍ദ്ധന രോഗികളുടെ ഒരു മാസത്തെ ഡയാലിസിസ് ചിലവുകള്‍ പൂര്‍ണ്ണമായും ഏറ്റെടുത്തുകൊണ്ട് 2017 നവംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച കേരള സമാജം ചാരിറ്റബിള്‍ സൊസൈ റ്റി നിര്‍ദ്ധനര്‍ക്ക് സൗജന്യ നിരക്കില്‍ സേവനം ലഭ്യമാക്കുന്നതിനായി ആംബുലന്‍സ് സര്‍വ്വീസും ഡയാലിസിസ് യൂണിറ്റും സ്ഥാപിച്ചുകൊണ്ട് ആരോഗ്യ രംഗത്ത് മറ്റൊരു ചുവടുവെപ്പുമായി ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്.
സ്പന്ദനം-2019 എന്ന പേ രില്‍ ഏപ്രില്‍ 28ന് ഞായറാഴ്ച ഹെന്നൂര്‍ മെയിന്‍ റോഡിലെ കാംപസ് ക്രൂ സേഡ് ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ വച്ച് ആംബുലന്‍സ് സര്‍വ്വീസിന്റേയും ഡയാലിസിസ് യൂണിറ്റിന്റേയും ഉദ്ഘാടനം ന ടത്തപ്പെടുകയാണ്. രാവിലെ 10.30ന് ആരംഭിക്കുന്ന വാര്‍ ഷികാഘോഷ പരിപാടികളില്‍ കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍, കര്‍ണ്ണാടക നഗരവികസന മന്ത്രി കെ.ജെ ജോര്‍ജ് പ്രശസ്ത സിനിമാ നടന്‍ ജഗദീഷ് തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. പൊതു യോഗത്തിനും കലാപരി പാടികള്‍ക്കും പുറമേ വിഭവസമൃദ്ധമായ സദ്യയും തുടര്‍ന്ന് ഗാനമേളയും ഉണ്ടായിരിക്കും
വിദ്യാഭ്യാസ മേഖലകളിലും മറ്റ് സാമൂഹിക സാം സ്‌കാരിക രംഗത്തും പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ മലയാളികളുടേതായി ബെംഗളൂരു മഹാനഗരത്തില്‍ ഉണ്ട്. എന്നാല്‍ ഏകദേശം 10ലക്ഷത്തിലേറെ മലയാളികള്‍ താമസിക്കുന്ന നഗരത്തില്‍ ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകള്‍ വിരളമാണ്. ആതുരമേഖല വ്യവസായവത്കരിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്നത് നഗരത്തിലെ സാധാരണക്കാര്‍ക്ക് അചിന്തനീയമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൂര്‍ണ്ണമായും ആരോഗ്യ രംഗത്ത് ശ്രദ്ധ പുലര്‍ത്താനാണ് കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ദേശിക്കുന്നത്. സര്‍വ്വ സൗകര്യങ്ങളോടും കൂടിയ ആതുരാലയം നിര്‍മ്മിക്കുക എന്നതാണ് കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സൊസൈറ്റിയുടെ ആത്യന്തി കലക്ഷ്യം അതിലേക്കുള്ള ആദ്യ ചുവടുവെപ്പ് എന്ന നിലയില്‍ അധികം താമസിക്കാതെ തന്നെ നഗരത്തില്‍ ഒരു ക്ലിനിക്ക് ആരംഭിക്കുന്നതിനുള്ള പരിശ്രമത്തിലാണ് കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍.
ആരോഗ്യ രംഗത്തേക്കു മാത്രമല്ല സൊസൈറ്റി കാരുണ്യത്തിന്റെ കരങ്ങള്‍ നീളുന്നത. കേരളം പ്രളയജലത്തില്‍ മുങ്ങിതാണനാളുകളില്‍ കേരളത്തിലും കര്‍ണ്ണാടകത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സൊസൈറ്റി പ്രവര്‍ത്തകര്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. പത്തിലേറെ ലോറികള്‍ നിറയെ ദുരിതാശ്വാസ സാമഗ്രികളുമായി കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ദുരിത മേഖലകളില്‍ എത്തുവാന്‍ സമാജം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. കുടകു മേഖലകളിലേ ക്കും രണ്ടു ലോഡ് സാമഗ്രികളുമായി സമാജം പ്രവര്‍ത്തകരുടെ കാരുണ്യ സ്പര്‍ശം നീണ്ടു.

ബെഗളൂരുവിലെ ഗവര്‍മ്മെന്റ് സ്‌കൂളുകളിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളും കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി യുടെ കാരുണ്യസ്പര്‍ശം അനുഭവിച്ചറിഞ്ഞവരാണ്. കുട്ടികള്‍ ക്കുള്ള പുസ്തകളും പഠനോപകരണങ്ങുളുമായി അവര്‍ അശരണരുടെ ഇടയിലേക്ക് കടന്നുചെന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
കിഡ്വായി ഹോസ്പിറ്റലുമായി ബന്ധപ്പെട്ടു നടത്തിയ രക്തദാന ക്യമ്പുകള്‍ ജീവദാനത്തിന്റെ ധാരയായി മാറി. ഇതുകൂടാതെ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്യാമ്പുകള്‍ ഒട്ടേറെ പേര്‍ക്ക് ഉപകാരപ്രദമായിരുന്നു. സമൂഹത്തിന്റെ താഴെതട്ടില്‍ നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നു കിട്ടിയ പ്രചോദനത്തില്‍ നിന്നാണ് ആംബുലന്‍സ് സര്‍വ്വീസിന്റെ ആവശ്യകതയിലേക്ക് കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ എത്തപ്പെട്ടത്. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മറ്റൊരു സംഘടനക്കും സ്വപ്നം കാണുവാന്‍ പോലും കഴിയാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ചത്. ഇതാകട്ടെ സമാജത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടക്കം മാത്രമാണ്. ബെംഗളൂരുവില്‍ മലയാളികളുടേതായ ഒരു സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുക എന്ന ബൃഹ്ത് പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി.