ബെംഗളൂരു വിപുലീകരണം: നഗരാസൂത്രണത്തിനുള്ള ജിബിഎ ബിൽ പരിഗണിനയില്‍.
പുതുതായി 175 വാർഡുകൾ കൂടി കൂട്ടിച്ചേര്‍ത്ത് വാര്‍ഡുകളുടെ എണ്ണം 400 ആക്കി ഉയര്‍ത്തി ബൃഹത് ബെംഗളൂരു മഹാനഗര പാലിക(ബിബിഎംസി) വിപുലീകരിച്ച് ഗ്രേറ്റർ ബംഗളൂരു അതോറിറ്റി രൂപീകരിക്കുവാനുമള്ള ഗ്രേറ്റർ ബംഗളൂരു ഗവേണൻസ് ബിൽ, അണിയറയില്‍ ഒരുങ്ങുന്നു. നഗരത്തിന് മെച്ചപ്പെട്ട ആസൂത്രണവും സാമ്പത്തിക അധികാരങ്ങളും ഉള്ള ഒരു പുതിയ ഭരണസമിതി, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) സൃഷ്ടിക്കാനാണ് ഈ നിർദ്ദിഷ്ട നിയമനിർമ്മാണം ലക്ഷ്യമിടുന്നത്.
കോൺഗ്രസ് സർക്കാരിന് ജിബിഎ നടപ്പിലാക്കാൻ കൂടുതൽ സമയം ലഭിക്കുന്നതിനായി സംസ്ഥാന നിയമസഭയുടെ ഈ മൺസൂൺ സമ്മേളനത്തിൽ തന്നെ ബില്ല് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ണ്ണാടക സര്‍ക്കാര്‍. ഇപ്പോള്‍ ബിൽ അവതരിപ്പിച്ചില്ലെങ്കിൽ, മറ്റ് സംസ്ഥാന തിരഞ്ഞെടുപ്പുകൾക്കൊപ്പം ഒക്ടോബറിൽ കർണാടക സർക്കാർ ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പും നടത്തേണ്ടതുണ്ട്, ഉടന്‍ ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സർക്കാർ താൽപ്പര്യപ്പെടുന്നു.
നിലവിൽ 709 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ബിബിഎംപിയുടെ അധികാരപരിധി പുതിയ വാര്‍ഡുകള്‍ ഉള്‍പ്പെടുത്തി ജിബിഎ രൂപീകരിക്കുന്നതോടെ 1,400 ചതുരശ്ര കിലോമീറ്റർ ആയി വര്‍ദ്ധിക്കും. വാർഡുകളുടെ എണ്ണം 225ൽ നിന്ന് 400 ആക്കി ഉയർത്താനും നഗരത്തെ നരവധി കോര്‍പ്പറേഷനുകളായി വിഭജിക്കുവാനും ആണ് പുതിയ നീക്കം. ഓരോ കോർപ്പറേഷനും 12 അംഗങ്ങളുള്ള ഒരു മേയർ-ഇൻ-കൗൺസിൽ വേണമെന്നും ബിൽ നിർദേശിക്കുന്നു.
കോൺഗ്രസ് സർക്കാരിന് ജിബിഎ നടപ്പിലാക്കാൻ കൂടുതൽ സമയം ലഭിക്കുന്നതിനായി സംസ്ഥാന നിയമസഭയുടെ ഈ മൺസൂൺ സമ്മേളനത്തിൽ തന്നെ ബില്ല് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ണ്ണാടക സര്‍ക്കാര്‍. ഇപ്പോള്‍ ബിൽ അവതരിപ്പിച്ചില്ലെങ്കിൽ, മറ്റ് സംസ്ഥാന തിരഞ്ഞെടുപ്പുകൾക്കൊപ്പം ഒക്ടോബറിൽ കർണാടക സർക്കാർ ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പും നടത്തേണ്ടതുണ്ട്, ഉടന്‍ ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സർക്കാർ താൽപ്പര്യപ്പെടുന്നു.
ത്രിതല ഭരണ ഘടനയുള്ള ജിബിഎയ്ക്ക് കീഴിൽ അഞ്ച് മുതൽ 10 വരെ കോർപ്പറേഷനുകൾ സ്ഥാപിക്കാൻ കരട് ബിൽ നിർദ്ദേശിക്കുന്നു. നിലവിലെ സ്റ്റാൻഡിങ് കമ്മിറ്റി സമ്പ്രദായത്തിന് പകരമായി മുകളിൽ മുഖ്യമന്ത്രിയും തൊട്ടുപിന്നാലെ മുനിസിപ്പൽ കോർപ്പറേഷനുകളും വാർഡ് കമ്മിറ്റികളും ആയിരിക്കും ഭരണ നിര്‍വ്വഹണം നടത്തുക. ബംഗളൂരു വികസന മന്ത്രി, മറ്റ് നാല് മന്ത്രിമാർ, സിറ്റി എംഎൽഎമാർ, ബാംഗ്ലൂർ ഡെവലപ്‌മെൻ്റ് അതോറിറ്റി (ബിഡിഎ), ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി), ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി, (ബെസ്കോം), ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ), ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി). തുടങ്ങിയ പ്രധാന നഗര ഏജൻസികളുടെ തലവന്മാരും ജിബിഎയുടെ സഹ അധ്യക്ഷന്മാരായിരിക്കും.
GBA യുടെ വികസന ശ്രദ്ധ പ്രാഥമികമായി തെക്കൻ ഇടനാഴിയിലായിരിക്കുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു, പ്രത്യേകിച്ച് വിമാനത്താവളം, എയർപോർട്ട് റോഡ്, യെലഹങ്ക എന്നിവിടങ്ങളിലേക്ക് നഗരം വളരും. ജിഗാനി, ബൊമ്മസാന്ദ്ര തുടങ്ങിയ മേഖലകളും വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ബെംഗളൂരുവിൻ്റെ കിഴക്കൻ ഭാഗത്തിനും പരിമിതമായ വിപുലീകരണ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. പടിഞ്ഞാറ്, തുംകൂർ റോഡിൻ്റെ സമീപ പ്രദേശങ്ങളും മെട്രോ ലൈനുമായി ബന്ധിപ്പിച്ച സമീപ പ്രദേശങ്ങളും ബിബിഎംപി പരിധിയിലേക്ക് വരും ഇപ്പോള്‍ നഗരത്തിനു പുറത്തുള്ള നെലമംഗലയും പുതിയ നഗരപരിധിയില് ഉള്‍പ്പെടും.
തുംകൂർ, ചിക്കബെല്ലാപുര, രാമനഗര തുടങ്ങിയ പ്രദേശങ്ങൾ കൂടി ജിബിഎയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും നിലവിൽ ഇത് ഉദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 3,000 മുതൽ 4,000 ചതുരശ്ര കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്ന ഒരു മഹാനഗരം രൂപം കൊള്ളുക എന്നത് പ്രാദേശിക ഭരണ സംവിധാനം എന്ന നിലയിൽ GBA-യുടെ ഉദ്ദേശ്യത്തെയും നഗര വികസനത്തേയും അട്ടിമറിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു.