എൽഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ഈ മാസം 20ന്…

Print Friendly, PDF & Email

എൽഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കും. സിപിഐ-സിപിഎം ഉഭയകക്ഷി ചർച്ചയിൽ ആണ് ഇത് സംബന്ധിച്ച ധാരണയായത്. .17ന് ഇടതുമുന്നണി യോഗംചേരും. 18ന് എല്ലാ പാർട്ടികളും യോഗം ചേർന്ന് അവരവരുടെ മന്ത്രിമാരെ തീരുമാനിക്കും, 19ന് എൽഡിഎഫ് പാർലമെൻ്ററി യോഗം ചേർന്ന് പിണറായി വിജയനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കും. ആ കാര്യം ഗവർണറെ അറിയിക്കും. ഇതേ തുടർന്ന് ഗവർണർ അദ്ദേഹത്തെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കും. 20ന് സത്യപ്രതിജ്ഞ. ഓരോ പാർട്ടിക്കും എത്ര മന്ത്രി സ്ഥാനം വീതം നൽകണമെന്ന് ചര്‍ച്ച തുടരുകയാണ്. നാല് മന്ത്രിസ്ഥാനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ നിലപാട്. കേരള കോൺഗ്രസ് എം രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും ഒരെണ്ണമേ കൊടുക്കാനിടയുള്ളൂ. പകരം അവർക്ക് ഒരു ക്യാബിനറ്റ് പദവി നൽകിയേക്കും. ഒരു അംഗം മാത്രമുള്ള ആറോളം കക്ഷികളില്‍ ഓരോ പാര്‍ട്ടിക്കാരും മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ, ഇത് അസാധ്യമായതിനാൽ അവരില്‍ പ്രമുഖരായ ചിലർക്ക് മന്ത്രി സ്ഥാനം നൽകിയേക്കും.

  •  
  •  
  •  
  •  
  •  
  •  
  •