ഇന്നുമുതല്‍ 10 ദിവസത്തേക്ക് യു.എ.ഇയില്‍ ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക്

Print Friendly, PDF & Email

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ യു.എ.ഇ. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചു. ഏപ്രിൽ 24 ശനിയാഴ്ച വൈകീട്ടു മുതൽ 10 ദിവസത്തേക്കാണ് യു.എ.ഇ. ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയുന്നില്ലങ്കില്‍ വിലക്ക് നീട്ടിയേക്കാമെന്ന് കരുതുന്നു. 10 ദിവസത്തിനുള്ളിൽ തൊഴിൽവിസ, താമസവിസ, പാർട്‌ണേഴ്‌സ് വിസ എന്നിവ തീരാനിരിക്കുന്നവരും ഉടന്‍ തിരിച്ചെത്തിയില്ലെങ്കിൽ തൊഴിൽ പോകുമെന്നവരും ആശങ്കയിലാണ്. ദുബായിലെത്താൻ 48 മണിക്കൂറിനകമുള്ള കോവിഡ് ആർ.ടി.പി.സി.ആർ. ഫലം ഹാജരാക്കണമെന്ന പുതിയ നിബന്ധനയും പ്രവാസികള്‍ക്ക് പ്രയാസമുണ്ടാക്കുന്നു.

  •  
  •  
  •  
  •  
  •  
  •  
  •