വൈഗയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; കാരണം, സാമ്പത്തിക ബാധ്യത

Print Friendly, PDF & Email

സനൂ മോഹൻ തന്നെയാണ് മകള്‍ വൈഗയെ(11) കൊന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ കര്‍ണാടക കാര്‍വാറില്‍ വച്ച് വൈഗയുടെ പിതാവ് സനുമോഹനെ അറസ്റ്റു ചെയ്തതിനു ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് വൈഗയുടെ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ നടത്തിയ പത്രസമ്മേളനത്തിലാണ് വൈഗയുടെ മരണത്തിലെ ദുരൂഹത വെളുപ്പെടുത്തിയത്. കുറച്ച് കൂടി തെളിവ് ശേഖരിക്കാനുണ്ടെന്നു കമ്മീഷ്ണർ പറഞ്ഞു, കടബാധ്യത മൂലമുള്ള ടെൻഷനാണ് കൊലപാതകത്തിന് കാരണം. മകളെ തനിച്ചാക്കി പോകാൻ തോന്നിയില്ലെന്ന് സനൂ മോഹൻ പറഞ്ഞു. മൂന്നാമൊതാരാൾ കൃത്യത്തിൽ ഇല്ലെന്ന് കമീഷണർ കൂട്ടിച്ചേർത്തു.

വൈഗയെ കൊലപ്പെടുത്തിയത് വയറിനോട് ചേര്‍ത്ത് നിര്‍ത്തി കെട്ടിപ്പിടിച്ചെന്ന് പിടിയിലായ പിതാവ് സനു മോഹന്‍. സാമ്പത്തിക ബാധ്യത കാരണമാണ് മരിക്കാന്‍ തീരുമാനിച്ചത്. ഭാര്യവീട്ടില്‍ നിന്നെത്തി കുട്ടിയോട് നമ്മള്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞു. കേട്ടതും വൈഗ പൊട്ടിക്കരഞ്ഞു. അമ്മയെ കുറിച്ച് ചോദിച്ചപ്പോള്‍ വീട്ടുകാര്‍ നോക്കിക്കൊള്ളുമെന്ന് മറുപടി നല്‍കി. താന്‍ മരിച്ചാല്‍ കുട്ടിക്ക് ആരുമുണ്ടാകില്ല എന്നതിനാലാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. താന്‍ മരണപ്പെട്ടാന്‍ മകളാകും വേട്ടയാടപ്പെടുക എന്ന സാഹചര്യം ഒഴിവാക്കാനാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കൊലപ്പെടുത്തിയ ശേഷം കുട്ടിയെ ബഡ്ഷീറ്റില്‍ പൊതിഞ്ഞ് പുഴയില്‍ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന്‍. ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല.

കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടത് ഒന്‍പത് ലക്ഷം രൂപയുമായാണ്. ബംഗളൂരു, ഗോവ, മൂകാംബിക എന്നിവിടങ്ങളിലായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീവിതം അവസാനിപ്പിക്കുന്നതിനാല്‍ പണം മുഴുവന്‍ ഗോവയിലെ കാസിനോയില്‍ ചൂതാടി തീര്‍ത്തു. മൂകാംബികയില്‍ വച്ച് മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കടലില്‍ ചാടാന്‍ ശ്രമിച്ചപ്പോള്‍ ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഗുളിക കഴിച്ചും മരിക്കാന്‍ ശ്രമിച്ചു. പിന്നീട് കൈ മുറിച്ചും മരിക്കാന്‍ ശ്രമിച്ചന്നും സനു മോഹന്‍ പൊലീസിനോട് പറഞ്ഞതായി വിവരം. വാളയാർ ചെക്ക് പോസ്റ്റിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് സനു മോഹനെതിരായ ആദ്യ തെളിവ്. ഒരുപാട് സ്ഥലങ്ങൾ സഞ്ചരിച്ച ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. രണ്ട് സംസ്ഥാനങ്ങൾ സഞ്ചരിച്ചിട്ടുണ്ട് സനൂ മോഹൻ. ഫ്ളാറ്റിലെ രക്തകറയുടെ പരിശോധന ഫലം കിട്ടിയിട്ടില്ല. 14 ദിവസം സനൂ മോഹനെ കസ്റ്റഡിയിൽ വാങ്ങുമെന്നും കമ്മീഷ്ണർ അറിയിച്ചു.

Pravasabhumi Facebook

SuperWebTricks Loading...